ഷഹീൻ സിദ്ദിഖ്, ഉണ്ണി നായർ, ലാൽ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'മഹൽ' (ഇൻ ദി നെയിം ഓഫ് ഫാദർ) വരുന്നു (Mahal In The Name Of Father Movie). നാസർ ഇരിമ്പിളിയമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മഹൽ' ഉടൻ പ്രദർശനത്തിനെത്തും (Mahal In The Name Of Father Movie Coming).
അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് 'മഹൽ'. ആധുനിക കാലത്തെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ കാലിടറി പോകുന്ന യുവാവിന്‍റെ ആത്മ സംഘർഷങ്ങളും ഈ ചിത്രം ദൃശ്യവത്‌കരിക്കുന്നു. ഐമാക് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോക്‌ടർ അർജുൻ പരമേശ്വർ ആർ, ഡോക്‌ടർ ഹാരിസ് കെ ടി എന്നിവർ ചേർന്നാണ് നിർമാണം.
അബു വളയംകുളം, നാദി ബക്കർ, ലത്തീഫ് കുറ്റിപ്പുറം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്‌ണ, സുപർണ, രജനി എടപ്പാൾ എന്നിവരാണ് മഹലിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Mahal cast). വിവേക് വസന്തലക്ഷ്‌മി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റർ അഷ്‌ഫാക്ക് അസ്‌ലമാണ്. ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ ഡോക്‌ടർ ഹാരിസ് കെടി ആണ് മഹലിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്.
റഫീഖ് അഹമ്മദ്, മൊയ്‌തീൻ കുട്ടി എൻ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് മുസ്‌തഫ അമ്പാടിയാണ്. ഹരിചരൺ, സിത്താര കൃഷ്‌ണകുമാർ, കെ എസ് ഹരിശങ്കർ, യൂനസിയോ, ജയലക്ഷ്‌മി എന്നിവരാണ് ഗായകർ. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും മുസ്‌തഫ അമ്പാടിയാണ്. ബാബു ജെ രാമനാണ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ.