കേരളം

kerala

ETV Bharat / entertainment

അതുല്യ പ്രതിഭകൾക്ക് ആദരം ; ഐഎഫ്‌എഫ്‌കെയിൽ മധുവിന്‍റെയും എംടിയുടെയും അപൂർവ ചിത്രങ്ങള്‍ കോര്‍ത്തിണക്കി പ്രദര്‍ശനം

IFFK 2023 : ഐഎഫ്‌എഫ്‌കെയിൽ, നവതിയിലെത്തിയ മലയാളത്തിന്‍റെ അതുല്യ പ്രതിഭകളായ മധുവിന്‍റെയും എം ടി വാസുദേവൻ നായരുടെയും 90 അപൂർവ ചിത്രങ്ങളുടെ പ്രദർശനം

A rare photo exhibition of Madhu and MT at IFFK  A rare photo exhibition of Madhu MT Vasudevan Nair  actor Madhu  Madhu MT photo exhibition at IFFK 2023  photo exhibition at IFFK 2023  IFFK 2023  IFFK 28th edition  മലയാളത്തിന്‍റെ അതുല്യ പ്രതിഭകൾക്ക് ആദരം  ഐഎഫ്‌എഫ്‌കെയിൽ മധു എംടി ചിത്രപ്രദർശനം  മലയാള സിനിമയുടെ കാരണവർ മധു  എഴുത്തുകാരൻ എംടി വാസുദേവൻ നായർ  എംടി വാസുദേവൻ നായരുടെ ചിത്ര പ്രദർശനം  നടൻ മധുവിന്‍റെ ചിത്ര പ്രദർശനം  ഐഎഫ്‌എഫ്‌കെയിൽ ചിത്രപ്രദർശനം  ഐഎഫ്‌എഫ്‌കെ  ഐഎഫ്‌എഫ്‌കെ 2023  Madhu and MT Vasudevan Nair
Madhu and MT Vasudevan Nair photo exhibition

By ETV Bharat Kerala Team

Published : Dec 11, 2023, 3:34 PM IST

ഐഎഫ്‌എഫ്‌കെയിൽ മധുവിന്‍റെയും എംടിയുടെയും അപൂർവ ചിത്രങ്ങളുടെ പ്രദർശനം

തിരുവനന്തപുരം : സ്റ്റീരിയോടൈപ്പുകളെയും നായക സങ്കൽപ്പങ്ങളെയും മാറ്റിമറിച്ച നടൻ, മലയാള സിനിമയുടെ കാരണവർ, മധു. മലയാളികൾക്ക് കഥകളുടെ സർഗ വസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എംടി വാസുദേവൻ നായർ. നവതിയിലെത്തിയ മലയാളത്തിന്‍റെ ഈ അതുല്യ പ്രതിഭകളുടെ അപൂർവ ജീവിത ചിത്രങ്ങളും വിവിധ സിനിമകളുടെ ചിത്രീകരണ കാഴ്‌ചകളും ചേർത്ത് 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഒരുക്കിയ ചിത്രപ്രദർശനം നമ്മെ കൂട്ടിക്കൊണ്ടുപോവുക 60കളിലെ സിനിമാവസന്തത്തിലേക്ക് (Photo exhibition of Madhu and MT Vasudevan Nair).

'ചെമ്മീനി'ലെ പരീക്കുട്ടിയും 'ആദ്യ കിരണങ്ങളി'ലെ പാപ്പച്ചനും 'മുറപ്പെണ്ണി'ലെ ചന്ദ്രനും 'കാട്ടുപൂക്കളി'ലെ ജോണിയും 'സുബൈദ'യിലെ മമ്മുവും 'ഓളവും തീരവും' എന്ന ചിത്രത്തിലെ ബാപ്പുട്ടിയും... ഇങ്ങനെ മലയാള സിനിമയുടെ ഫ്രെയിമുകളിലൂടെ മധു എന്ന പ്രതിഭ ജീവിച്ച ഓരോ അസുലഭ മുഹൂർത്തങ്ങളും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുന്നു. പ്രണയവും വിരഹവും ദുഃഖവും സന്തോഷവും അത്ഭുതവും ഭയവും മിന്നിമറയുന്ന ഭാവങ്ങൾ.

നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച എംടിയുടെ മലയാള കഥയുടെയും നോവലിന്‍റെയും സിനിമ സാഹിത്യത്തിന്‍റെയും അശ്വമേധകാലവും കാണികൾക്ക് മുന്നിലിതാ. ഇരുവരുടെയും 90 ജീവിത കാഴ്‌ചകളാണ് ടാഗോർ തിയേറ്റർ പരിസരത്ത് ആരംഭിച്ച ചിത്രപ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

35 വർഷമായി ഇരുവരുടെയും ചിത്രങ്ങൾ പകർത്തുന്ന ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആർ ഗോപാലകൃഷ്‌ണൻ ആണ് ക്യൂറേറ്റർ. സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്‌തത്. മേള അവസാനിക്കുന്നതുവരെ ചിത്രപ്രദർശനം ഉണ്ടാകും. ഗോപാലകൃഷ്‌ണൻ എടുത്ത ചിത്രങ്ങളും അദ്ദേഹത്തിന്‍റെ ശേഖരത്തിലുള്ള ചിത്രങ്ങളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചിത്രപ്രദർശനം ഉദ്‌ഘാടനം ചെയ്‌ത ശ്രീകുമാരൻ തമ്പി, മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പുകളെയും നായക സങ്കൽപ്പങ്ങളെയും മാറ്റിമറിച്ച നടനെന്നാണ് മധുവിനെ വിശേഷിപ്പിച്ചത്. സിനിമ ആസ്വാദകരുടെ മനസിൽ ചിരപ്രതിഷ്‌ഠ നേടി ഇന്നും തലയെടുപ്പോടെ നിൽക്കുന്ന മധുവിനും അക്ഷരാവേശത്തെ ജ്വലിപ്പിച്ച എംടി വാസുദേവൻ നായർക്കും ഇത് ചലച്ചിത്ര മേള നൽകുന്ന ആദരം.

കാണികളെ ആവേശത്തിലാഴ്‌ത്താന്‍ പാതിരാപ്പടവും പലസ്‌തീന്‍ ചിത്രവും :അഡുര ഓണാഷൈലിന്‍റെ ഗേൾ (Girl), പലസ്‌തീൻ ചിത്രം ഡി ഗ്രേഡ്, ജർമ്മൻ ചിത്രം ക്രസന്‍റോ ദി ഇല്യൂമിനേഷൻ, അര്‍ജന്‍റീനിയന്‍ ചിത്രം ദി ഡെലിക്വൊൻസ് (The Delinquents), മോൾഡോവാൻ ചിത്രം ദി റാപ്‌ചര്‍ (The Rapture), ക്രിസ്റ്റോഫ് സനൂസിയുടെ ദി സ്പൈറൽ തുടങ്ങിയ 25 ചിത്രങ്ങളുടെ ആദ്യ പ്രദർശനം രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് നടക്കും.

READ MORE:ചലച്ചിത്രമേള ഇന്ന് പൊളിക്കും; കാണികളെ ആവേശത്തിലാഴ്‌ത്താന്‍ പാതിരാപ്പടവും പാലസ്‌തീന്‍ ചിത്രവും

മെക്‌സിക്കോയുടെ ഓസ്‌കർ പ്രതീക്ഷയായ ലില അവിലെസിന്‍റെ ടോട്ടം, അമേരിക്കൻ ഹൊറർ ചിത്രം എക്സോർസിസ്റ്റ് എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്ന് ഉണ്ടാകും. മിഡ്നൈറ്റ് സ്ക്രീനിങ് വിഭാ​ഗത്തിൽ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കൂടിയാണ് ദി എക്സോർസിസ്റ്റ്. ചലച്ചിത്ര മേളയുടെ ആവേശം ഇരട്ടിയാക്കാൻ ഇന്ന് മ്യൂസിക് ബാൻഡ് രാ​ഗവല്ലിയുടെ ഫ്യൂഷൻ ഗാനസന്ധ്യ അരങ്ങേറും.

ABOUT THE AUTHOR

...view details