വിഖ്യാത ബഹിരാകാശ ശാസ്‌ത്രജ്ഞന്‍ ഡോ.നമ്പി നാരായണന്‍റെ ജീവിത കഥ ആസ്‌പദമാക്കി ഒരുക്കിയ 'റോക്കട്രി ദി നമ്പി ഇഫക്‌ട്' സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിച്ചത്. നടന്‍ മാധവന്‍ ഒരുക്കിയ സിനിമ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ബോക്‌സോഫിസില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്.
Rocketry OTT release: ജൂലൈ 26ന് ആമസോണ്‍ പ്രൈമിലാണ് മാധവന്‍റെ റോക്കട്രി സ്‌ട്രീമിങ് ആരംഭിക്കുക. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒടിടിയില്‍ ലഭ്യമാവും. ഇതിനോടകം തന്നെ ഇന്ത്യന്‍ സിനിമ മേഖലയ്‌ക്ക് അകത്തും പുറത്തും നിന്നായി നിരവധി പേരാണ് റോക്കട്രിയെ പുകഴ്‌ത്തി രംഗത്തെത്തിയത്.
Anupam Kher praises Rocketry: കഴിഞ്ഞ ദിവസം ബോളിവുഡ് താരം അനുപം ഖേറും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. നടന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് സിനിമ താന്‍ കണ്ടതെന്നും, നമ്പി നാരായണനോട് മാപ്പ് ചോദിക്കുന്നുവെന്നും അനുപം ഖേര്‍ പറഞ്ഞു. ഒരു നടന്‍ മാത്രമല്ല മാധവന്‍ മികച്ച സംവിധായകന്‍ കൂടിയാണെന്ന് തെളിയിച്ച ചിത്രമാണ് 'റോക്കട്രി'യെന്നും അദ്ദേഹം പറഞ്ഞു.
R Madhavan as Nambi Narayanan: സിനിമയില്‍ നമ്പി നാരായണനായി വേഷമിട്ടത് മാധവനാണ്. മാധവന്‍ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ് 'റോക്കട്രി'. നാല് വര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ നമ്പി നാരായണനായുള്ള മാധവന്‍റെ രൂപമാറ്റം അഭിനന്ദനാര്‍ഹമാണ്.