കേരളം

kerala

ETV Bharat / entertainment

Maamannan Making Video | അഭിനയം പറഞ്ഞുകൊടുത്ത് മാരി സെൽവരാജ്, പശ്ചാത്തലത്തില്‍ വടിവേലുവിന്‍റെ ആലാപനം; 'മാമന്നൻ' മേക്കിങ് വീഡിയോ പുറത്ത് - Maamannan Making Video Exclusive

'മാമന്ന'ന്‍റെ എക്‌സ്‌ക്ലൂസീവ് മേക്കിങ് വീഡിയോ ഏറ്റെടുത്ത് ആരാധകർ...

sitara  മാരി സെൽവരാജ്  അഭിനയം പറഞ്ഞുകൊടുത്ത് മാരി സെൽവരാജ്  വടിവേലുവിന്‍റെ ആലാപനം  വടിവേലുവിന്‍റെ ഗാനം  മാമന്നൻ മേക്കിങ് വീഡിയോ പുറത്ത്  മാമന്നൻ എക്‌സ്‌ക്ലൂസീവ് മേക്കിങ് വീഡിയോ പുറത്ത്  Maamannan  Mari Selvaraj  Mari Selvaraj Maamannan movie  വടിവേലു  ഫഹദ് ഫാസിൽ  കീർത്തി സുരേഷ്  ഉദയനിധി സ്റ്റാലിൻ  Vadivelu  Fahadh Faasil  Keerthy Suresh  Making of Maamannan Video Exclusive  Making of Maamannan Video  Maamannan Making Video Exclusive  Maamannan Making Video
അഭിനയം പറഞ്ഞുകൊടുത്ത് മാരി സെൽവരാജ്, പശ്ചാത്തലത്തില്‍ ഒഴുകി വടിവേലുവിന്‍റെ ആലാപനം; 'മാമന്നൻ' മേക്കിങ് വീഡിയോ പുറത്ത്

By

Published : Jun 29, 2023, 10:55 AM IST

മിഴിലെ ശ്രദ്ധേയ സംവിധായകൻ മാരി സെൽവരാജിന്‍റെ (Mari Selvaraj) ഏറ്റവും പുതിയ ചിത്രമാണ് 'മാമന്നൻ' (Maamannan). ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രം പ്രേക്ഷകർക്കരികിൽ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രം റിലീസായതിന് പിന്നാലെ 'മാമന്ന'ന്‍റെ എക്‌സ്‌ക്ലൂസീവ് മേക്കിങ് വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

പശ്ചാത്തലത്തില്‍ ഒഴുകുന്ന വടിവേലുവിന്‍റെ ശബ്‌ദ മാധുര്യത്തോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. വേറിട്ട ഭാവത്തിലും രൂപത്തിലുമാണ് താരം. ആളുകൾക്കിടയില്‍ ഇരുന്ന് പാടുകയാണ് വടിവേലു. കൂടെ ആസ്വാദകരും പാട്ടിലേക്ക് അലിഞ്ഞ് ചേരുന്നു.

അഭിനേതാക്കൾക്ക് ആക്ഷൻ പറഞ്ഞു കൊടുക്കുന്ന മാരി സെൽവരാജുമുണ്ട് വീഡിയോയില്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വടിവേലുവിനും (Vadivelu) ഫഹദ് ഫാസിലിനും (Fahadh Faasil) കീർത്തി സുരേഷിനും (Keerthy Suresh) ഉദയനിധി സ്റ്റാലിനും (Udhayanidhi Stalin) എല്ലാം സംവിധായകൻ മാരി സെൽവരാജ് അഭിനയിക്കേണ്ടത് എങ്ങനെയെന്ന് പറഞ്ഞുകൊടുക്കുന്നത് വീഡിയോയില്‍ കാണാം.

താരങ്ങളുടെ മുഖത്തെന്ന പോലെ സംവിധായകന്‍റെ മുഖത്തും വിവിധ ഭാവങ്ങൾ മിന്നിമറയുന്നു. പ്രഖ്യാപന സമയം മുതൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട തമിഴ് ചിത്രമാണ് 'മാമന്നന്‍'. ചിത്രം ശക്തമായ രാഷ്‌ട്രീയമാണ് സംസാരിക്കുന്നതെന്ന് സംവിധായകന്‍ തന്നെ നേരത്തെ പറഞ്ഞിരുന്നു.

തമിഴ്‌നാട്ടിലെ ജാതി രാഷ്‌ട്രീയം പ്രമേയമാക്കിയവയായിരുന്നു മാരി സെല്‍വരാജിന്‍റെ പരിയേറും പെരുമാൾ, കർണൻ എന്നീ മുന്‍കാല സിനിമകൾ. ഇവയ്‌ക്ക് സമാനമായ കഥാപശ്ചാത്തലം തന്നെയാണ് 'മാമന്നനി'ലും അദ്ദേഹം തുടരുന്നതെന്ന് പറയാം. വടിവേലുവിന്‍റെ കഥാപാത്രം എല്ലാവരെയും ഞെട്ടിക്കുമെന്നും മാരി സെൽവരാജ് പറഞ്ഞിരുന്നു.

READ ALSO:വടിവേലുവിന്‍റെ 'മാമന്നൻ'; മാരി സെല്‍വരാജ് ചിത്രത്തില്‍ വില്ലനായി ഫഹദ്, കാണാം ട്രെയിലർ

തമിഴകത്തെ ഹാസ്യരംഗത്ത് പതിറ്റാണ്ടുകളായി മുടിചൂടാ മന്നനായി തുടരുന്ന വടിവേലുവിന്‍റെ ഇന്നുവരെ കാണാത്ത വേറിട്ട പ്രകടനമാണ് 'മാമന്നനി'ല്‍ കാണാനാവുക.നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയിലറിലും താരം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മലയാളികളുടെ അഭിമാന താരം ഫഹദ് ഫാസില്‍ വില്ലനായാണ് 'മാമന്നനി'ല്‍ എത്തുന്നത്.

നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ ഉദയനിധി സ്റ്റാലിനും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. തമിഴ്‌നാട്ടിലെ യുവജനക്ഷേമ-കായിക-വികസന മന്ത്രിയായി അധികാരത്തിലേറിയതിന് പിന്നാലെ ഉദയനിധി തന്‍റെ അവസാന സിനിമയായി പ്രഖ്യാപിച്ച ചിത്രം കൂടി ആയിരുന്നു ‘മാമന്നൻ’. രാഷ്‌ട്രീയ പ്രവർത്തനത്തിൽ സജീവമായി നിൽക്കാൻ വേണ്ടിയാണ് താത്‌കാലികമായി അഭിനയരംഗത്ത് നിന്നും അദ്ദേഹം മാറി നിൽക്കുന്നതെന്നാണ് സൂചന.

അതേസമയം എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തേനി ഈശ്വർ ഛായാഗ്രാഹകനായ മാമന്നൻ പ്രശസ്‌ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി ആയ റെഡ് ജയന്‍റ് ആണ് നിർമിച്ചിരിക്കുന്നത്. കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത് 'ആര്‍ആര്‍ആര്‍, വിക്രം, ഡോണ്‍, വെന്ത് തുനിന്തത് കാട്, വിടുതലൈ' തുടങ്ങിയ സിനിമകള്‍ വിതരണം ചെയ്‌ത ഷിബു തമീൻസിന്‍റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ്.

READ ALSO:Maamannan release| 'മാമന്നൻ' റിലീസ് നാളെ; മാരി സെൽവരാജ് മാജിക്കിനായി കാത്ത് സിനിമ ലോകം

ABOUT THE AUTHOR

...view details