Vijay movie Leo new update:ദളപതി ആരാധകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ'. 'ലിയോ'യുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ 'ലിയോ'യിലെ തന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ വിവരം പങ്കുവച്ച് സംവിധായകന്‍ മിഷ്‌കന്‍ രംഗത്തെത്തിയിരുന്നു.
Lokesh Kanagaraj say thanks to director Mysskin:സിനിമയില്‍ അഭിനയിച്ചതിന് മിഷ്‌കിന് നന്ദി പറഞ്ഞ് സംവിധായകന്‍ ലോകേഷ് കനകരാജ് രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ലോകേഷിന്‍റെ നന്ദി. മിഷ്‌കിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഒരു ദശലക്ഷം നന്ദിയുമായാണ് ലോകേഷ് കനകരാജ് എത്തിയിരിക്കുന്നത്.
Lokesh Kanagaraj tweet:'എന്‍റെ പ്രിയപ്പെട്ട മിഷ്‌കിന്‍ സാര്‍, നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് കരുതുന്നു. ഒരു ദശലക്ഷം നന്ദി പറഞ്ഞാലും മതിയാകില്ല. താങ്കള്‍ സെറ്റില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ടായി സര്‍. ഒരുപാട് നന്ദി. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പക്ഷേ ഒരു ദശലക്ഷം നന്ദി.' -ഇപ്രകാരമായിരുന്നു ലോകേഷിന്‍റെ ട്വീറ്റ്.
Director Mysskin say thanks to Leo team:'ലിയോ' എന്ന ഹാഷ്‌ടാഗിനൊപ്പം സംവിധായകന്‍ മിഷ്‌കിനെ ടാഗ് ചെയ്‌തു കൊണ്ടാണ് ലോകേഷ് കനകരാജ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. 'ലിയോ' സെറ്റില്‍ നിന്നുള്ള സംവിധായകന്‍ മിഷ്‌കിന്‍റെ ഒരു ചിത്രവും ലോകേഷ് പങ്കുവച്ചിട്ടുണ്ട്.
Mysskin wrap up his portion in Leo:രണ്ട് ദിവസം മുമ്പാണ് വിജയ്‌ക്കും ലോകേഷിനും 'ലിയോ' ടീമിനും നന്ദി രേഖപ്പെടുത്തി കൊണ്ട് ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി മിഷ്‌കിന്‍ എത്തിയത്. 'ഞാനിന്ന് കശ്‌മീരില്‍ നിന്നും ചെന്നൈയിലേയ്‌ക്ക് മടങ്ങുകയാണ്. 500 അംഗ 'ലിയോ' ടീം മൈനസ് 12 ഡിഗ്രിയിലാണ് എന്‍റെ രംഗങ്ങള്‍ പൂര്‍ത്തീകരിച്ചത്. സ്‌റ്റണ്ട് മാസ്‌റ്റര്‍ അന്‍ബറിവ് മികച്ച രീതിയില്‍ കൊറിയോഗ്രാഫി ചെയ്‌തു. മികച്ച ഒരു ആക്ഷന്‍ സീക്വന്‍സ് അന്‍ബറിവ് ചെയ്‌തിട്ടുണ്ട്. അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍മാരുടെ കഠിനാധ്വാനവും സ്‌നേഹവും കണ്ട് അത്‌ഭുതപ്പെട്ടു.