Vikram theatre release : ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഉലകനായകന്‍ ചിത്രം 'വിക്രം' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
Lokesh Kanagaraj is exciting with Vikram: വ്യാഴാഴ്‌ച രാത്രിയോടെയാണ് തന്‍റെ മൂന്നാമത്തെ ചിത്രത്തിന്‍റെ പ്രതീക്ഷകളും, അതുണ്ടായ വഴിയും വ്യക്തമാക്കി ലോകേഷ് തന്‍റെ ലെറ്റര്‍ പാഡില്‍ എഴുതി തയ്യാറാക്കിയ പോസ്‌റ്റ് ആരാധകര്‍ക്കായി പങ്കുവച്ചത്. കുറിപ്പിനൊപ്പം കമല്‍ ഹാസനൊപ്പമുള്ള ഒരു ചിത്രവും ലോകേഷ് പങ്കുവച്ചിട്ടുണ്ട്. 'വിക്രം' സിനിമയോടുള്ള ആവേശത്തെക്കുറിച്ചും സംവിധായകന്‍ പറയുന്നുണ്ട്. ഇത്രയും ആവേശം തന്‍റെ മറ്റ് റിലീസുകള്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ലോകേഷ് പറഞ്ഞത്.
Lokesh Kanagaraj request fans: 'പ്രിയപ്പെട്ട പ്രേക്ഷകരോട്, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 'വിക്രം' നിങ്ങളുടേതാകാന്‍ പോകുന്നു. നിങ്ങള്‍ ഇത് ആസ്വദിക്കുമെന്നും അതിശയകരമായ ഒരു തിയേറ്റര്‍ അനുഭവം നിങ്ങള്‍ക്ക് ഉണ്ടാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 'വിക്രം' നിങ്ങളിലേയ്‌ക്ക് എത്തുന്നതിന് മുമ്പ് ദയവായി 'കൈതി' വീണ്ടും കാണുക..' -ലോകേഷ് കനകരാജ് കുറിച്ചു. 'വിക്രം' റിലീസിന് തൊട്ടുമുന്‍പായായിരുന്നു സംവിധായകന്‍റെ ഈ അഭ്യര്‍ഥന.
Vikram and Kaithi similarities: ലോകേഷ് കനകരാജിന്‍റെ ട്വീറ്റിന് പിന്നാലെ 'വിക്ര'മും 'കൈതി'യും തമ്മില്‍ സാമ്യം ഉണ്ടെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. 'വിക്രം' സിനിമയുടെ ചില ഭാഗങ്ങള്‍ കാര്‍ത്തി നായകനായെത്തിയ 'കൈതി'യുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള മീമുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
'കൈതി'യുടെ തുടക്കത്തില്‍ ഗോസ്‌റ്റ് എന്ന മയക്കുമരുന്ന്-ആയുധ ഡീലറെ കുറിച്ച് നരേന്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ 'വിക്ര'മില്‍ ഗോസ്‌റ്റ് എന്നാണ് നായകന് നല്‍കിയിരിക്കുന്ന വിളിപ്പേര്. 'കൈതി'യില്‍ സുപ്രധാനവേഷങ്ങളിലെത്തിയ നരേനും അര്‍ജുന്‍ദാസും 'വിക്ര'മിലുമുണ്ട്. ഇതാണ് ഇരു ചിത്രങ്ങളും തമ്മില്‍ സാമ്യമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്.
Also Read: കമല്‍ ഹാസന് സ്‌ക്രീന്‍ സ്‌പെയ്‌സ് കുറവ് ?, വില്ലന്‍ ആര് നായകന്‍ ആര് ? ; ഫഹദും സേതുപതിയും നേര്‍ക്കുനേര്‍
നേരത്തെ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയ 'സമയത്ത് കൈതി'യിലെ ചില ചിഹ്നങ്ങളും ചില കാര്യങ്ങളും അതില്‍ കണ്ടെത്തിയിരുന്നു പ്രേക്ഷകര്‍. 'കൈതി'യില്‍ അവസാനം നായകനെ കുറിച്ച് 'സംഭവം ഇറുക്ക്' (ഒരു സംഭവം ഉണ്ട്) എന്ന് പറയുന്നുണ്ട്. ഇത് വലിയ വൈറലായ ഡയലോഗായിരുന്നു. ഈ സംഭവം 'വിക്രം' ആണോ എന്നും ആരാധകര്‍ സംശയമുന്നയിച്ചിരുന്നു.
Kamal Haasan character poster in Vikram: റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സിനിമയിലെ കമല്‍ ഹാസന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. കമല്‍ ഹാസനാണ് ചിത്രത്തില്‍ 'വിക്ര'മായി എത്തുന്നത്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ താരത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
Vikram Advance booking: സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം (ജൂണ്‍ 2) വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ 9 കോടിയോളം രൂപയാണ് വിക്രം നേടിയത്. കേരളത്തിലും മികച്ച പ്രീ ബുക്കിംഗാണ് വിക്രത്തിന് ലഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 83 പ്രദര്‍ശനങ്ങളാണ് ആദ്യദിനം 'വിക്ര'ത്തിന് ലഭിച്ചത്. പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ആദ്യ ഷോ. ആദ്യ ഷോ തന്നെ പല തിയേറ്ററുകളിലും ഹൗസ്‌ഫുള്ളായിരുന്നു.
Vikram cast and crew: 110 ദിവസങ്ങളുടെ ചിത്രീകരണമായിരുന്നു 'വിക്ര'ത്തിന്. ദളപതി വിജയ്‌യുടെ 'മാസ്‌റ്ററി'ന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമാണിത്. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
രാജ്‌കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മാണം. ലോകേഷ് കനകരാജ് ആണ് തിരക്കഥ. പ്രശസ്‌ത സ്‌റ്റണ്ട് കൊറിയോഗ്രാഫറായ അന്‍പറിവാണ് ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വഹിക്കും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം.