തമിഴ് ഹിറ്റ് മേക്കർ ലോകേഷ് കനകരാജ് (Lokesh Kanagaraj) പുതിയ നിര്‍മാണ കമ്പനി ആരംഭിച്ചത് മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷ വര്‍ധിച്ചു (Lokesh Kanagaraj Production House First movie). കഴിഞ്ഞ ദിവസമാണ് ജി സ്‌ക്വാഡ് എന്ന നിര്‍മാണ കമ്പനിയ്‌ക്ക് തുടക്കം കുറിച്ചത് (Lokesh Kanagaraj launches G Squad).
കമ്പനിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനവും പുറത്തുവരികയാണ് (G Squad first movie). 'ഫൈറ്റ് ക്ലബ്' (Fight Club) ആണ് ജി സ്‌ക്വാഡിന്‍റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം.
ഫൈറ്റ് ക്ലബ് ആദ്യ പോസ്‌റ്റര്‍ പുറത്ത് Also Read:അല്‍ഫോണ്‍സ് പുത്രൻ അവതരിപ്പിക്കുന്ന 'കപ്പ്', മാത്യു തോമസിനൊപ്പം ബേസിലും; ഫസ്റ്റ് ലുക്കെത്തി
ഇപ്പോഴിതാ 'ഫൈറ്റ് ക്ലബി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തു വിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍ (Fight Club First Look Poster). പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു.
'ഉറിയടി' ഫെയിം വിജയ് കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത് (Fight Club actor). അബ്ബാസ് എ റഹ്‌മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മാണം ആദിത്യയാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക (Govind Vasantha as music director for Fight Club).
തന്‍റെ സുഹൃത്തുക്കളിൽ നിന്നും സഹായികളിൽ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങൾ പ്രചോദിപ്പിക്കാനും അവരുടെ ചിത്രങ്ങൾ ജി സ്‌ക്വാഡിലൂടെ പ്രേക്ഷകരില്‍ എത്തിക്കുക എന്ന ലക്ഷ്യമിട്ട് ലോകേഷ് കനകരാജ് തുടക്കം കുറിക്കുന്ന ആദ്യ ചിത്രമാണ് 'ഫൈറ്റ് ക്ലബ്'. 2023 ഡിസംബറിൽ ചിത്രം തിയേറ്ററുകളില്‍ എത്തും (Fight Club theatre release).
Also Read:ഒരു ബൈക്ക്, യാത്രക്കാരായി ആറുപേർ ; കൗതുകമുണർത്തി 'ഒരു ഭാരത സർക്കാർ ഉത്പന്നം' ഫസ്റ്റ് ലുക്ക്
ശശിയുടേതാണ് കഥ. ശശി, വിജയ്‌കുമാർ, അബ്ബാസ് എ റഹ്‌മത്ത് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിയോൺ ബ്രിട്ടോ ഛായാഗ്രഹണവും കൃപകരൺ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
കലാസംവിധാനം - ഏഴുമലൈ ആദികേശവൻ, കൊറിയോഗ്രാഫി - സാൻഡി, സ്‌റ്റണ്ട് - അമ്രിൻ അബൂബക്കർ, വിക്കി, ക്രിയേറ്റിവ് പ്രൊഡ്യൂസർ - വിജയ് കുമാർ, സൗണ്ട് മിക്‌സിങ് - കണ്ണൻ ഗണപത്, സൗണ്ട് ഡിസൈൻ /എഡിറ്റർ - രംഗനാഥ് രവി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ആർ ബാലകുമാർ, പിആർഒ - പ്രതീഷ് ശേഖർ എന്നിവരും നിര്‍വഹിക്കും (Fight Club crew members).
Also Read:ഞെട്ടിക്കാനൊരുങ്ങി വിശാഖ് നായരുടെ സർവൈവൽ ത്രില്ലർ; എക്‌സിറ്റ് ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്
അതേസമയം വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന 'എക്‌സിറ്റി'ന്‍റെ ക്യാരക്‌ടർ പോസ്‌റ്റർ അടുത്തിടെ റിലീസ് ചെയ്‌തിരുന്നു (Exit Character Poster released). ദ്വിഭാഷ ആക്ഷൻ സർവൈവൽ ത്രില്ലർ ചിത്രമായ 'എക്‌സിറ്റി'ന്‍റെ ക്യാരക്‌ടർ പോസ്‌റ്റർ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ചിത്രത്തിലെ വിശാഖ് നായര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ക്യാരക്‌ടർ പോസ്‌റ്ററാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.