കേരളം

kerala

ETV Bharat / entertainment

'തല്ലുമാല മൂന്ന് നാല് തവണ തുടര്‍ച്ചയായി കണ്ടു', കാരണം പറഞ്ഞ് ലോകേഷ് കനകരാജ് - ടൊവിനോ തോമസ്

തല്ലുമാല തനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയതായി സംവിധായകന്‍ ലോകേഷ് കനകരാജ്. തല്ലുമാലക്ക് മുമ്പ് അയ്യപ്പനും കോശിയും എന്ന ചിത്രത്തെ കുറിച്ചും തനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടെന്ന് ലോകേഷ് പറഞ്ഞു.

Lokesh Kanakaraj favorite movie is Thallumala  Lokesh Kanakaraj favorite movie  Thallumala  Lokesh Kanakaraj  ലോകേഷ് കനകരാജ്  തല്ലുമാല  അയ്യപ്പനും കോശിയും  ടൊവിനോ തോമസ്  തല്ലുമാല ഇഷ്‌ട ചിത്രമെന്ന് ലോകേഷ് കനകരാജ്
തല്ലുമാല മൂന്ന് നാല് തവണ തുടര്‍ച്ചയായി കണ്ടുവെന്ന് ലോകേഷ് കനകരാജ്

By

Published : Dec 14, 2022, 5:52 PM IST

ഈ വര്‍ഷം തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട സിനിമ 'തല്ലുമാല' ആണെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവേയാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. മലയാള ചിത്രം 'തല്ലുമാല' ഞാന്‍ മൂന്ന് നാല് തവണ കണ്ടുവെന്നും ഓരോ ഷോട്ടും കണ്ടപ്പോള്‍ ഇതെനിക്ക് സംവിധാനം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നിയെന്നും ലോകേഷ് പറഞ്ഞു.

2022ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ ഇഷ്‌ടപ്പെട്ടത് ഏതായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സംവിധായകന്‍. 'എനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹം തോന്നിയ ചിത്രം 'തല്ലുമാല'യാണ്. മൂന്ന് നാല് തവണ തുടര്‍ച്ചയായി ഈ ചിത്രം ഞാന്‍ കണ്ടു.

അതിന്‍റെ എഡിറ്റ് ബട്ടണ്‍ എനിക്ക് ഇഷ്‌ടപ്പെട്ടു. എന്‍റെ രീതിയിലുള്ള ചിത്രമായി എനിക്കത് തോന്നി. അത്തരമൊരു ചിത്രം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നും തോന്നി. മുമ്പ് അയ്യപ്പനും കോശിയും എന്ന ചിത്രത്തെ കുറിച്ചും അങ്ങനെ തോന്നിയിട്ടുണ്ട്', ലോകേഷ് കനകരാജ് പറഞ്ഞു.

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'തല്ലുമാല'. ഓഗസ്‌റ്റ് 11ന് തിയേറ്ററുകളിലെത്തിയ സിനിമയ്‌ക്ക് മികച്ച ബോക്‌സോഫിസ് കലക്ഷനാണ് ലഭിച്ചത്. തുടര്‍ന്ന് നെറ്റ്‌ഫ്ലിക്‌സിലൂടെ ഒടിടിയിലും റിലീസിനെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ABOUT THE AUTHOR

...view details