Lokesh Kanagaraj in Vikram audio launch: അറുപത്തി ഏഴാം വയസില്‍ 26 പുപ് അപ്പ്! അതും രാത്രി 2 മണിക്ക്. അര്‍ധ രാത്രിയില്‍ പുഷ് അപ്പ് ചെയ്‌ത് വാര്‍ത്തകളില്‍ ഇടംപിടിച്ചത് ആരാണെന്നല്ലേ? സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ വാക്കുകളാണിത്. ലോകേഷിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'വിക്ര'ത്തിന്‍റെ ഓഡിയോ ലോഞ്ച് നടന്ന വേദിയിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Lokesh Kanagaraj latest movies: ദളപതി വിജയ്‌യുടെ 'മാസ്‌റ്ററി'ന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ ആണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. കമല്‍ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങീ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. ചിത്രത്തില്‍ ഗസ്‌റ്റ് റോളില്‍ സൂര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്.
Lokesh Kanagaraj about Kamal Hassan push up: വിക്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നടന്നൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. കമല്‍ ഹാസനെ കുറിച്ചാണ് സംവിധായകന്‍റെ വെളിപ്പെടുത്തല്‍. വിക്രത്തിന്‍റെ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോള്‍ രാത്രി 2 മണിക്ക് കമല്‍ ഹാസന്‍ 26 പുഷ് അപ്പ് എടുത്തുവെന്നാണ് ലോകേഷ് പറയുന്നത്. 67 വയസുള്ള അദ്ദേഹം ഇത്രയും പുഷ് അപ്പ് ഒരുമിച്ചെടുത്ത് ശരിക്കും ഞെട്ടിച്ചു എന്നാണ് ലോകേഷ് പറയുന്നത്. നിറഞ്ഞ കൈയടിയോടെയാണ് ലോകേഷിന്‍റെ ഈ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തത്.