കേരളം

kerala

ETV Bharat / entertainment

ഗരുഡന്‍ സംവിധായകന് സമ്മാനമായി കിയ സെൽറ്റോസ്; മലയാളത്തില്‍ വെറൈറ്റി ആയി ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ - അരുണ്‍ വര്‍മയ്‌ക്ക് ലിസ്‌റ്റിന്‍റെ സമ്മാനം

Listin Stephen gifted Kia Seltos: ഗരുഡന്‍റെ വിജയത്തെ തുടര്‍ന്ന് സംവിധായകൻ അരുൺ വർമയ്‌ക്ക് കിയ സെൽറ്റോസ് സമ്മാനമായി നൽകി നിർമാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍.

ഗരുഡന്‍ സംവിധായകന് സമ്മാനമായി കിയാ സെൽട്ടോസ്  ഗരുഡന്‍ സംവിധായകന് സമ്മാനം  മലയാള സിനിമയിൽ മാതൃകയായി ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍  Listin Stephen gifted Kia Seltos  Garudan Director Arun Verma  Listin Stephen gifted Kia Seltos to Arun Verma  സുരേഷ് ഗോപി ചിത്രം ഗരുഡന്‍  ഗരുഡന്‍ വിജയത്തില്‍ നിര്‍മാതാവിന്‍റെ സമ്മാനം  അരുണ്‍ വര്‍മയ്‌ക്ക് ലിസ്‌റ്റിന്‍റെ സമ്മാനം  Suresh Gopi latest movies
Listin Stephen gifted Kia Seltos to Garudan Director

By ETV Bharat Kerala Team

Published : Nov 15, 2023, 12:29 PM IST

Updated : Nov 15, 2023, 12:44 PM IST

സുരേഷ് ഗോപി, ബിജു മേനോന്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തിയ 'ഗരുഡന്‍' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. 'ഗരുഡന്‍റെ' വിജയം ആഘോഷമാക്കി മാറ്റിയിരിക്കുകയാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. മലയാള സിനിമയിൽ വെറൈറ്റിയുമായി എത്തിയിരിക്കുകയാണ് നിർമാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍.

ഗരുഡന്‍റെ വിജയത്തെ തുടര്‍ന്ന് സംവിധായകൻ അരുൺ വർമയ്‌ക്ക് കിയ സെൽറ്റോസ് സമ്മാനമായി നൽകിയിരിക്കുകയാണ് സിനിമയുടെ നിർമാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ (Listin Stephen gifted Kia Seltos to Arun Verma). 20 ലക്ഷം വില വരുന്ന കാര്‍ ആണ് കിയ സെൽറ്റോസ്. സിനിമയുടെ ലാഭ വിഹിതത്തിൽ നിന്നും വിലപിടിപ്പുള്ള സമ്മാനം നൽകി ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ മലയാളത്തിൽ പുതിയൊരു പ്രതീക്ഷയ്‌ക്കാണ് തുടക്കമിട്ടിരിക്കുന്നത്.

ഇത്തരം പ്രോത്സാഹനങ്ങൾ ഭാവിയില്‍ കൂടുതൽ നല്ല സിനിമകൾക്കുള്ള പ്രചോദനമാകും. സിനിമകൾ വൻ വിജയം ആകുമ്പോൾ നിർമാതാക്കൾ സംവിധായകർക്കും നായകന്മാർക്കും ഇത്തരം സമ്മാനങ്ങൾ നൽകുന്നത് നമ്മൾ ബോളിവുഡ്, തെന്നിന്ത്യന്‍ മേഖലകളില്‍ മാത്രം കണ്ട് പരിചയമുള്ള ഒന്നാണ്. എന്നാലിപ്പോള്‍ മലയാള സിനിമ മേഖലയിൽ ഇതാദ്യമായാണ് ഇത് സംഭവിക്കുന്നത്.

മിഥുൻ മാനുവൽ ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. അഞ്ചാംപാതിരാക്ക് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കിയ ത്രില്ലർ ചിത്രം കൂടിയാണിത്. നവംബർ 3ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം രണ്ടാം വാരം പിന്നിടുമ്പോഴും തിയേറ്ററുകൾ നിറഞ്ഞാണ് പ്രദർശനം തുടരുന്നത്.

സുരേഷ് ഗോപി - ബിജു മേനോൻ കൂട്ടുക്കെട്ടാണ് സിനിമയുടെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. 12 വർഷങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ഒരിടവേളയ്‌ക്ക് ശേഷം ഗരുഡനിലൂടെ അഭിരാമി മലയാള സിനിമയിലേയ്‌ക്ക് തിരികെ എത്തുകയും ചെയ്‌തിരുന്നു.

ഇവരെ കൂടാതെ സിദ്ദിഖ്, മേജർ രവി, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യ പിള്ള, അർജുൻ നന്ദകുമാർ, സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ, രഞ്ജിത്ത് കാങ്കോൽ, ജെയ്‌സ്‌ ജോസ്, ജോസുകുട്ടി, മാളവിക, ചൈതന്യ പ്രകാശ് എന്നിവരും ചിത്രത്തില്‍ അണിനിരന്നു.

വന്‍ മുതല്‍ മുടക്കില്‍ മാജിക് ഫ്രെയിംസിന്‍റെ ബാനറിലായിരുന്നു സിനിമയുടെ നിര്‍മാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ജേക്‌സ്‌ ബിജോയ് സംഗീതവും ഒരുക്കി. കടുവ, ജനഗണമന എന്നീ ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രെയിംസിന് വേണ്ടി ജേക്‌സ്‌ ബിജോയ് വീണ്ടും സംഗീതം ഒരുക്കിയ ചിത്രം കൂടിയാണിത്. ജിനേഷ് എം ആണ് സിനിമയുടെ കഥ ഒരുക്കിയ്.

എഡിറ്റർ - ശ്രീജിത്ത് സാരംഗ്, കല - സുനിൽ കെ ജോർജ്, മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, കോസ്റ്റ്യൂം - സ്റ്റെഫി സേവ്യർ, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്‌ണൻ, കോ പ്രൊഡ്യൂസർ ജസ്‌റ്റിൻ സ്‌റ്റീഫൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ പി തോമസ്, അഡ്‌മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്‌സൺ പൊടുത്താസ്, ഡിസൈൻസ് - ആന്‍റണി സ്‌റ്റീഫൻ, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ, മാർക്കറ്റിങ് കൺസൾട്ടന്‍റ് - ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ, സറ്റിൽസ് ശാലു പേയാട്, പിആർഒ - മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.

Also Read:Garudan Promotional Event : ഗരുഡന്‍റെ ക്ലൈമാക്‌സ്‌ പൊളിച്ച് സിദ്ദിഖ്, വില്ലന്‍ ആരെന്ന് സുരേഷ് ഗോപി

Last Updated : Nov 15, 2023, 12:44 PM IST

ABOUT THE AUTHOR

...view details