Listin Stephen announced Gold release: പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് 'ഗോള്‍ഡ്'. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. നിര്‍മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു ലിസ്‌റ്റിന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Listin Stephen Facebook post: 'സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്‌റ്റുകള്‍ കണ്ടിട്ടുള്ളത്. ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്‌റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തീയതി 'ഗോള്‍ഡ്' തിയേറ്ററുകളില്‍ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്‌റ്റുകള്‍ തരല്ലേ.. റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്.'-ലിസ്‌റ്റിന്‍ സ്‌റ്റീഫിന്‍ കുറിച്ചു.
Gold release: 'ഗോള്‍ഡി'ന്‍റെ റിലീസ് സംബന്ധിച്ച് പല തവണ വാര്‍ത്തകള്‍ വന്നിരുന്നു. ഈ ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങളാല്‍ റിലീസ് നീട്ടിവയ്‌ക്കുകയായിരുന്നു. എന്നാല്‍ വ്യക്തമായൊരു റിലീസ് തീയതി അണിയറപ്രവര്‍ത്തകരും പുറത്തുവിട്ടില്ല.