കേരളം

kerala

ETV Bharat / entertainment

ഗോള്‍ഡ്‌ ഫൂട്ടേജ് നഷ്‌ടപ്പെട്ടോ? നിര്‍മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍റെ മറുപടി - വിലായത്ത് ബുദ്ധ

Listin Stephen about Prithviraj movie: ഗോള്‍ഡ്‌ റിലീസിനെ കുറിച്ച് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍. സിനിമയുടെ റിലീസ് വൈകുന്നത് സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍.

Gold release  Listin Stephen about Gold release  Prithviraj latest movies  Alphonse Puthren career break  Listin replies to media  Prithviraj movie Gold  Prithviraj  Listin Stephen  Gold  Alphonse Puthren  ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍  സിസ്‌റ്റം ഹാങ്ങ്‌ ആയെന്ന് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍  Listin Stephen about Prithviraj movie  ഗോള്‍ഡ്‌ റിലീസിനെ കുറിച്ച് ലിസ്‌റ്റിന്‍  ഗോള്‍ഡ്‌  അല്‍ഫോണ്‍സ്‌ പുത്രന്‍  ഖലീഫ  കാളിയന്‍  സലാര്‍  വിലായത്ത് ബുദ്ധ  കാപ്പ
ഗോള്‍ഡ്‌ ഫൂട്ടേജ് നഷ്‌ടപ്പെട്ടോ? സിസ്‌റ്റം ഹാങ്ങ്‌ ആയെന്ന് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍

By

Published : Oct 23, 2022, 11:52 AM IST

Gold release: പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'ഗോള്‍ഡ്‌'. അല്‍ഫോണ്‍സ്‌ പുത്രന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിനായി നാളേറെയായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഓണം റിലീസായി സിനിമ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് റിലീസ് മാറ്റിവയ്‌ക്കുകയായിരുന്നു.

Listin Stephen about Gold release: ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് 'ഗോള്‍ഡി'ന്‍റെ നിര്‍മാതാക്കളിലൊരാളായ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍. 'ഗോള്‍ഡ്‌' റിലീസിനോട് അനുബന്ധിച്ചുള്ള ചോദ്യത്തിന് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ നല്‍കിയ മറുപടിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 'കുമാരി' എന്ന സിനിമയുടെ പ്രസ്‌ മീറ്റില്‍ 'ഗോള്‍ഡി'ന്‍റെ എന്തെങ്കിലും അപ്‌ഡേറ്റ് പ്രതീക്ഷിക്കാനാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് നിര്‍മാതാവ് മറുപടി നല്‍കുകയായിരുന്നു.

Listin replies to media: "സിസ്‌റ്റം ഹാങ്ങ്‌ ആയിട്ട് കിടക്കുകയാണ്. അതൊന്നു റെഡി ആയിട്ട് വേണം അതിന്‍റെ ഒരു അപ്‌ഡേറ്റ് തരാന്‍. ഞാന്‍ സീരിയസ്സായി തന്നെ പറഞ്ഞതാണ്", ഇപ്രകാരമാണ് ലിസ്‌റ്റന്‍ മറുപടി നല്‍കിയത്. സിനിമയുടെ ഫുട്ടേജ് നഷ്‌ടപ്പെട്ടുവോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. "സിനിമയുടെ ഫൂട്ടേജ് വേറൊരു സിസ്‌റ്റത്തില്‍ കിടപ്പുണ്ട്. അതുകൊണ്ട് കുഴപ്പമില്ല", ലിസ്‌റ്റിന്‍ പറഞ്ഞു.

Alphonse Puthren career break: നയന്‍താരയാണ്‌ ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായിക. സുപ്രിയ മേനോനും ലിസ്‌റ്റിന്‍ സ്‌റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം. 'പ്രേമ'ത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് അല്‍ഫോണ്‍സ്‌ പുത്രന്‍ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗോള്‍ഡിനുണ്ട്. ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഗോള്‍ഡിലൂടെ അല്‍ഫോണ്‍സ്‌ പുത്രന്‍ വീണ്ടും എത്തുന്നത്.

Prithviraj latest movies: 'ഖലീഫ', 'കാളിയന്‍', 'സലാര്‍', 'വിലായത്ത് ബുദ്ധ', 'കാപ്പ' തുടങ്ങിയവയാണ് പൃഥ്വിരാജിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് പുതിയ ചിത്രങ്ങള്‍.

Also Read: കുതിരപ്പുറത്തേറി കാളിയന്‍ ; പൃഥ്വിക്ക് പിറന്നാള്‍ സമ്മാനവുമായി അണിയറ പ്രവര്‍ത്തകര്‍

ABOUT THE AUTHOR

...view details