കേരളം

kerala

ETV Bharat / entertainment

'എന്നെ അന്ന് പൊലീസ് പിടിച്ചു, ഗോള്‍ഡ് റിലീസ് എന്നാണെന്ന് ചോദിച്ചു'; അനുഭവം പങ്കുവച്ച് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ - പൃഥ്വിരാജ്

Listin Stephen about Gold release: ഗോള്‍ഡ്‌ റിലീസ് വിശേഷങ്ങള്‍ പങ്കുവച്ച് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍. പൊലീസുകാര്‍ വരെ തന്നോട് ഗോള്‍ഡ് റിലീസിനെ കുറിച്ച് ചോദിച്ചതായി ലിസ്‌റ്റിന്‍ പറയുന്നു

Listin Stephen about Gold release  ഗോള്‍ഡ് റിലീസ് എന്ന് ചെയ്യമെന്ന് ചോദിച്ചു  Gold release  Listin Stephen  എന്നെ അന്ന് പൊലിസ് പിടിച്ചു  ഗോള്‍ഡ് റിലീസ്  ഗോള്‍ഡ്  അനുഭവം പങ്കുവച്ച് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍  ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍  Gold  Gold movie  Prithviraj  പൃഥ്വിരാജ്  കടുവ
'എന്നെ അന്ന് പൊലിസ് പിടിച്ചു, ഗോള്‍ഡ് റിലീസ് എന്ന് ചെയ്യമെന്ന് ചോദിച്ചു'; അനുഭവം പങ്കുവച്ച് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍

By

Published : Nov 28, 2022, 2:51 PM IST

'ഗോള്‍ഡ്' റിലീസുമായി ബന്ധപ്പെട്ട രസകരമായ അനുഭവം പങ്കുവച്ച് നിര്‍മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍. തന്നെ വഴിയില്‍ വണ്ടി തടഞ്ഞ് പൊലീസുകാര്‍ 'ഗോള്‍ഡ്' റിലീസിനെ കുറിച്ച് ചോദിച്ചുവെന്നാണ് ലിസ്‌റ്റിന്‍ പറയുന്നത്. പൃഥ്വിരാജ് - ഷാജി കൈലാസ് ചിത്രം 'കടുവ'യുടെ വിജയാഘോഷ വേളയിലായിരുന്നു ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍റെ ഈ വെളിപ്പെടുത്തല്‍.

'ഗോള്‍ഡി'ന്‍റെ റിലീസ് ഡിസംബര്‍ ഒന്നിന് തന്നെ ഉണ്ടാകുമെന്നും ഡേറ്റ് വീണ്ടും വീണ്ടും മാറ്റേണ്ടി വരുന്നത് കൊണ്ട് ബുദ്ധി പൂര്‍വമാണ് പൃഥ്വിരാജ് റിലീസ് പ്രഖ്യാപനം നടത്താത്തതെന്നും ലിസ്‌റ്റിന്‍ പറഞ്ഞു. 'ഒരു സിനിമയുടെ വിജയാഘോഷം (സക്‌സസ്‌ സെലിബ്രേഷന്‍) കഴിഞ്ഞ് പോകുമ്പോള്‍ എന്നെ പൊലീസ് പിടിച്ചു. വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചു. ആ സമയത്ത് ഡ്രൈവര്‍ കൂടെ ഇല്ലാത്തത് കൊണ്ട് വണ്ടിയുടെ ബുക്കും പേപ്പറും നോക്കിയിട്ട് കണ്ടില്ല. അങ്ങനെയാണെങ്കില്‍ സ്‌റ്റേഷനിലേയ്‌ക്ക് പോരാന്‍ പൊലീസ് പറഞ്ഞു.

എന്‍റെ വീട് ഇവിടെ തൊട്ടടുത്താണെന്ന് ഞാന്‍ പറഞ്ഞു. പറ്റില്ല നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മദ്യപിച്ചിട്ടില്ലെന്നും ബുക്കും പേപ്പറും കയ്യില്‍ ഇല്ലെന്നും വെറുതെ വിടണമെന്നും ഞാന്‍ പറഞ്ഞു. പേരെന്താണെന്ന് ചോദിച്ച പൊലീസുകാരനോട് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ പൃഥ്വിരാജിന്‍റെ പാര്‍ട്‌ണര്‍ ആയ പ്രൊഡ്യൂസര്‍ അല്ലേ, ഗോള്‍ഡ് എന്നാണ് റിലീസ് ചെയ്യുന്നതെന്ന് ചോദിച്ചു. നിങ്ങള്‍ എന്നെ ഇവിടെ നിന്ന് റിലീസ് ചെയ്‌തിട്ട് വേണം 'ഗോള്‍ഡ്' റിലീസ് ചെയ്യാനെന്ന് ഞാനും പറഞ്ഞു.

Also Read:'ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്'; ഗോള്‍ഡ് റിലീസ് പ്രഖ്യാപിച്ച് ലിസ്‌റ്റിന്‍

ഞങ്ങള്‍ ഒരുപാട് പ്രാവശ്യം 'ഗോള്‍ഡി'ന്‍റെ റിലീസിന്‍റെ ഡേറ്റ് മാറ്റി മാറ്റി ഇട്ടു. ബുദ്ധിമാനായ പൃഥ്വിരാജ് മാത്രം ഡേറ്റ് പോസ്‌റ്റ് ചെയ്‌തില്ല. ആ ക്രെഡിറ്റും പൃഥ്വിരാജിനാണ്. ഇന്ന് രാവിലെ പൃഥ്വിരാജ് വിളിച്ചിട്ട് ഒന്നാം തീയതി തന്നെ റിലീസ് ഉണ്ടാകുമോ എന്ന് ചോദിച്ചു. എന്താണെന്ന് ചോദിച്ചപ്പോള്‍ എനിക്ക് പോസ്‌റ്റിടാന്‍ സമയമായി എന്നാണ് പറഞ്ഞത് - ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details