ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിന്‍റെ പശ്ചാത്തലത്തില്‍ ലോക്കല്‍ ഗുസ്‌തി പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 2023ല്‍ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
ലോക്കല്‍ ഗുണ്ടയാകാന്‍ മോഹന്‍ലാല്‍; ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം അണിയറയില്‍ - Mammootty
ആന്ധ്രാപ്രദേശിന്‍റെ പശ്ചാത്തലത്തില്‍ ലോക്കല്‍ ഗുസ്‌തി പ്രമേയമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്
ചിത്രത്തില്‍ മോഹന്‍ലാല്‍ ഗുണ്ടയായി പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. മൂന്ന് വര്‍ഷത്തിന് ശേഷമാണ് റാം സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. റാം പൂര്‍ത്തീകരിച്ച ശേഷമാകും ലിജോ ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുക.
മമ്മൂട്ടി നായകനാകുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ വരാനിരിക്കുന്ന സിനിമ. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്.