Avatar 2 kerala release: ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രമാണ് 'അവതാര്‍ 2'. സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത തലക്കെട്ടുകളില്‍. 'അവതാര്‍ 2' കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചിരുന്നു.
Liberty Basheer about Avatar 2 release: എന്നാല്‍ 'അവതാര്‍ 2' കേരളത്തില്‍ റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ച് പറയുകയാണ് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍. ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളില്‍ 'അവതാര്‍ 2' പ്രദര്‍ശിപ്പിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍ ഇടിവി ഭാരതിനോട് വ്യക്തമാക്കി. ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിയോക്കിന്‍റെ തീരുമാനത്തോടും അദ്ദേഹം പ്രതികരിച്ചു.
Avatar 2 Kerala release: ലോകം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയെ ഫിയോക്കിനൊന്നും വിലക്കാന്‍ കഴിയില്ല. ഒരു യോഗം വിളിച്ച് കൂട്ടി സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
'കേരളത്തിലെ എല്ലാ തിയേറ്ററുകളിലും 'അവതാര്‍ 2' റിലീസ് ചെയ്യും. കേരളത്തില്‍ എല്ലാ ഫെഡറേഷന്‍ അംഗങ്ങളും ചിത്രം തിയേറ്ററുകളിലെത്തിക്കും. ഫെഡറേഷന്‍റെ കീഴിലുള്ള 280 തിയേറ്ററുകളിലും 'അവതാര്‍ 2' പ്രദര്‍ശിപ്പിക്കും.
ലോകം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയെ ഫിയോക്കിനൊന്നും വിലക്കാന്‍ കഴിയില്ല. ഒരു മീറ്റിങ് വിളിച്ച് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു. ആദ്യ രണ്ട് വാരം തിയേറ്റര്‍ വിഹിതത്തിന്‍റെ 55 ശതമാനവും പിന്നീട് 50 ശതമാനവും സിനിമയുടെ നിര്‍മാതാക്കള്‍ക്ക് തിയേറ്റര്‍ ഉടമകള്‍ നല്‍കും' -ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
'അവതാര്‍ 2'ന്‍റെ റിലീസുമായി സഹകരിക്കില്ലെന്ന തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം അറിയിച്ച് ലിബര്‍ട്ടി ബഷീറും രംഗത്തെത്തിയത്. വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുന്നതിനെ തുടര്‍ന്ന് സിനിമയുടെ റിലീസിന് ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.