കേരളം

kerala

ETV Bharat / entertainment

Leo Director Lokesh Kanagaraj in Kerala : ബോക്‌സ് ഓഫിസ് പിടിച്ചുലച്ച് 'ലിയോ'; ലോകേഷ് കനകരാജ് കേരളത്തിൽ - Vijay starrer inches close to Rs 250 cr in India

Leo movie Becomes a Historical Hit : ആഗോളതലത്തിൽ 450 കോടിയെന്ന സുവർണ നേട്ടത്തിലേക്ക് കുതിച്ച് 'ലിയോ', കേരളത്തിലും റെക്കോഡ് വേട്ട. സന്തോഷം പങ്കിടാൻ കേരളത്തിലെത്തി സംവിധായകൻ

Leo movie Becomes a Historical Hit  Leo Director Lokesh Kanagaraj in Kerala  Leo movie Director Lokesh Kanagaraj in Kerala  Leo movie Director Lokesh Kanagaraj  Lokesh Kanagaraj in Kerala  Lokesh Kanagaraj  ബോക്‌സോഫിസിൽ വേട്ട തുടർന്ന് ലിയോ  ആഘോഷം നേരിൽ കാണാൻ ലോകേഷ് കനകരാജ് കേരളത്തിൽ  ലോകേഷ് കനകരാജ് കേരളത്തിൽ  ലോകേഷ് കനകരാജ്  ചരിത്ര ഹിറ്റായി ലിയോ  Lokesh Kanagaraj helmed Leo  Thalapathy Vijay  Leo box office collection  Vijay starrer inches close to Rs 250 cr in India  Vijay starrer leo
Leo Director Lokesh Kanagaraj in Kerala

By ETV Bharat Kerala Team

Published : Oct 24, 2023, 12:35 PM IST

മിഴകത്തിന്‍റെ ദളപതി വിജയ്, സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ലിയോ' തിയേറ്ററുകളിൽ മിന്നും പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. ഒക്‌ടോബർ 19ന് റിലീസ് ചെയ്‌ത ചിത്രം കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ മലയാളി പ്രേക്ഷകർക്കിടിയിലും തരംഗമായി മാറിയ 'ലിയോ'യുടെ വിജയാഘോഷങ്ങളിൽ പങ്കുചേരാൻ സംവിധായകൻ ലോകേഷ് കനകരാജ് കേരളത്തിലേക്ക് എത്തിയിരിക്കുകയാണ് (Leo Director Lokesh Kanagaraj in Kerala).

പാലക്കാട്ടെ അരോമ തിയേറ്ററിലും തൃശൂർ രാഗം തിയേറ്ററിലും എറണാകുളത്തെ കവിത തിയേറ്ററിലും ലോകേഷ് കനകരാജ് പ്രേക്ഷകരെ നേരിൽ കണ്ട് സംവദിക്കും. കേരളത്തിലെ ഇന്നോളമുള്ള സിനിമ റിലീസുകളിൽ ചരിത്രം കുറിച്ച് 655 സ്‌ക്രീനുകളിലാണ് 'ലിയോ' പ്രദർശനം ആരംഭിച്ചത്. 12 കോടി നേടി കേരളത്തിലെ ഇതുവരെയുള്ള ആദ്യ ദിന റെക്കോഡുകൾ ചിത്രം തകർത്തെറിഞ്ഞിരുന്നു (Leo movie Becomes a Historical Hit).

ഈ വർഷത്തെ ഇന്ത്യൻ സിനിമകളുടെ ഏറ്റവും വലിയ ആദ്യ ദിന കലക്ഷൻ എന്ന റെക്കോഡും ആഗോളവ്യാപകമായി 'ലിയോ' സ്വന്തമാക്കി കഴിഞ്ഞു. ബോക്‌സോഫിസിൽ, ആഗോളവ്യാപകമായി 400 കോടി നേടിക്കഴിഞ്ഞ ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് ശ്രീ ഗോകുലം മൂവീസ് ആണ്. നാളിതുവരെ കാണാത്ത ഹൗസ്‌ ഫുൾ ഷോകളും അഡീഷണൽ ഷോകളുമായി കേരളത്തിൽ വിജയം കൊയ്യുകയാണ് 'ലിയോ'.

സിനിമയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മാധ്യമ പ്രവർത്തകർക്കായി മാത്രം ഒരുക്കിയ പ്രസ് മീറ്റിലും ലോകേഷ് പങ്കെടുക്കും. ഇന്ത്യയിൽ 250 കോടി നേടിയ ചിത്രമെന്ന ശ്രദ്ധേയമായ നാഴികക്കല്ലിലേക്ക് അടുക്കുകയാണ് നിലവിൽ 'ലിയോ'. അതേസമയം ഇൻഡസ്‌ട്രി ട്രാക്കർ സാക്‌നിൽക് (Industry Tracker Sacnilk) പറയുന്നതനുസരിച്ച്, ആറാം ദിവസം സിനിമയുടെ വരുമാനത്തിൽ നേരിയ ഇടിവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

റിലീസ് ദിനത്തിൽ (വ്യാഴം) 64.8 കോടി രൂപയും തൊട്ടടുത്ത ദിവസം 35.25 കോടി രൂപയും 'ലിയോ' നേടിയെന്നാണ് സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്‌ച (ഒക്‌ടോബർ 21) ചിത്രം 39.8 കോടിയും ഞായറാഴ്‌ച 41.55 കോടിയും നേടി. അഞ്ചാം ദിവസമായ തിങ്കളാഴ്‌ച 'ലിയോ' ഇന്ത്യയിലുടനീളം എല്ലാ ഭാഷകളിലുമായി 35.19 കോടി രൂപ നേടിയതായും കണക്കാക്കുന്നു.

നിലവിൽ, ഇന്ത്യയിൽ നിന്ന് മാത്രം, എല്ലാ ഭാഷകളിലുമായി 'ലിയോ' ആകെ 247.22 കോടി രൂപയാണ് നേടിയത്. ആഗോളവ്യാപകമായി ബോക്‌സോഫിസിൽ 450 കോടി എന്ന നാഴികക്കല്ലിലേക്ക് നീങ്ങുകയാണ് 'ലിയോ' എന്നും ചിത്രത്തിന്‍റെ നിർമ്മാതാക്കൾ പറയുന്നു.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ 'ലിയോ'യിൽ തൃഷയാണ് നായിക. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്‍റണി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് 'ലിയോ'യുടെ നിർമാണം. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്‍റെ കേരളത്തിലെ ഡിസ്‌ട്രിബ്യൂഷൻ പാർട്‌നർ. പി ആർ ഒ - പ്രതീഷ് ശേഖർ.

ABOUT THE AUTHOR

...view details