HBD A R Rahman: സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന് ഇന്ന് ജന്മദിനം. എ.ആര്‍ റഹ്മാന്‍റെ 56ാം ജന്മദിനമാണ് ഇന്ന്. എ ആര്‍ റഹ്മാനെയും അദ്ദേഹത്തിന്‍റെ പാട്ടിനെയും അറിയാത്തവര്‍ ആരുമില്ല. കൊച്ചു കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ പ്രായ ഭേദമന്യേ എല്ലാവരും അദ്ദേഹത്തിന്‍റെ പാട്ടുകള്‍ മൂളും. ജനപ്രിയനാണെങ്കിലും അദ്ദേഹത്തിന്‍റെ ആര്‍ക്കും അറിയാത്ത ചില ജീവിത കഥകളുണ്ട്.. ഈ പിറന്നാള്‍ ദിനത്തില്‍ അദ്ദേത്തെ കൂടുതല്‍ അടുത്തറിയാം.
AR Rahman first name: സംഗീത ജീവിതത്തില്‍ കാല്‍നൂറ്റാണ്ടോളം പിന്നിട്ട എ.ആര്‍ റഹ്മാന്‍ സംഗീത പ്രേമികള്‍ക്ക് അന്നും ഇന്നും എന്നും ഒരു വിസ്‌മയമാണ്. മൊസാര്‍ട്ട് ഓഫ് മദ്രാസ്, ഇസൈ പുയല്‍ എന്നീ ഓമനപ്പേരുകളില്‍ അദ്ദേഹം അറിയപ്പെടുന്നു. 1967 ജനുവരി 6ന് ചെന്നൈയിലായിരുന്നു ജനനം. എ.എസ് ദിലീപ് കുമാര്‍ എന്നായിരുന്നു ആദ്യകാല നാമം.
AR Rahman early life: സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു റഹ്മാന്‍റെ ജനനം. ഒരു സംഗീതജ്ഞന്‍ ആയിരുന്നു റഹ്മാന്‍റെ പിതാവ് ആര്‍.കെ ശേഖര്‍. മലയാളം, തമിഴ് ചലച്ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നു ആര്‍.കെ. ശേഖര്‍. പിതാവിന്‍റെ റെക്കോഡിങ് സ്‌റ്റുഡിയോയില്‍ കുട്ടിക്കാലത്ത് റഹ്മാന്‍ കീബോര്‍ഡ് വായിക്കുമായിരുന്നു. ഒന്‍പതാം വയസില്‍ അദ്ദേഹത്തിന്‍റെ പിതാവിന്‍റെ മരിച്ചു.
AR Rahman childhood life: ശേഷം ഉപജീവമാര്‍ഗത്തിനായി പിതാവിന്‍റെ സംഗീതോപകരണങ്ങള്‍ വാടകയ്‌ക്ക് നല്‍കിയാണ് കുടുംബം കഴിഞ്ഞു പോന്നിരുന്നത്. പിന്നീട് അമ്മ കരീമയുടെ മേല്‍നോട്ടത്തിലാണ് റഹ്മാന്‍ വളര്‍ന്നത്. പിതാവിന്‍റെ മരണ ശേഷമുള്ള ജീവിതം വളരെ ദുരിതപൂര്‍ണമായിരുന്നു. നിത്യവൃത്തിക്ക് വേണ്ടി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ റഹ്മാന് ജോലി ചെയ്യേണ്ടി വന്നിരുന്നു.
AR Rahman drop his studies: തുടര്‍ന്ന് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല റഹ്മാന്. കൂടാതെ സ്‌കൂളിലെ ക്ലാസുകള്‍ നഷ്‌ടപ്പെടുകയും പരീക്ഷകളില്‍ പരാജയപ്പെടുകയും ചെയ്‌തിരുന്നു അദ്ദേഹം. തൊട്ടടുത്ത വര്‍ഷം മറ്റൊരു സ്‌കൂളില്‍ പഠനം തുടര്‍ന്നു. പിന്നീട് സംഗീതത്തോടുള്ള അഭിരുചിയെ തുടര്‍ന്ന് അദ്ദേഹത്തിന് മദ്രാസ് ക്രിസ്‌റ്റ്യന്‍ കോളജ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ അഡ്‌മിഷന്‍ ലഭിച്ചു. അക്കാലത്ത് റഹ്മാന്‍ സംഗീത ബാന്‍ഡിലും സജീവമായി. വീണ്ടും അദ്ദേഹത്തിന്‍റെ പഠനം മുടങ്ങി.
AR Rahman music entry: പഠനവും സംഗീതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ പഠനം ഉപേക്ഷിച്ച് ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം റഹ്മാന്‍ റൂട്ട്‌സ് പോലുള്ള സംഗീത ട്രൂപ്പുകളില്‍ കീബോര്‍ഡ് വായനക്കാരനായും ബാന്‍ഡുകള്‍ സജ്ജീകരിക്കുന്നതിലും പ്രവര്‍ത്തിച്ചു. മുമ്പ് ജോലിക്ക് പോകേണ്ടി വന്നതിനെ തുടര്‍ന്നാണ് സ്‌കൂള്‍ ക്ലാസുകള്‍ നഷ്‌ടപ്പെട്ടതെങ്കില്‍, ഇത്തവണ സംഗീതത്തോടുള്ള അഭിരുചി കാരണമാണ് അദ്ദേഹത്തിന് പഠനം ഉപേക്ഷിക്കേണ്ടി വന്നത്.