കേരളം

kerala

ETV Bharat / entertainment

എയര്‍പോര്‍ട്ടില്‍ പുത്തന്‍ ലുക്കില്‍ കത്രീന, താരം ഗര്‍ഭിണിയാണോ എന്ന സംശയത്തില്‍ ആരാധകര്‍ - കത്രീന കൈഫിനെ കണ്ടിട്ട് ഗര്‍ഭിണിയാണോ എന്ന സംശയത്തില്‍ ആരാധകര്‍

ലൂസ് ടീഷര്‍ട്ടും ഓറഞ്ച് നിറമുള്ള ട്രാക്ക് പാന്‍റും ധരിച്ച് മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ കത്രീന കൈഫിനെ കണ്ടിട്ട് ഗര്‍ഭിണിയാണോ എന്ന സംശയത്തില്‍ ആരാധകര്‍

Katrina Kaif pregnancy rumours resurface with latest airport look  latest airport look of katrina kaif pregnancy rumours  katrina kaif pregnancy rumours  latest airport look of katrina kaif  Katrina Kaif latest news  Katrina Kaif latest pictures  Katrina Kaif news today  Katrina Kaif video  എയര്‍പോര്‍ട്ടില്‍ പുത്തന്‍ ലുക്കില്‍ കത്രീന  കത്രീന ഗര്‍ഭിണിയോണോ എന്ന സംശയത്തില്‍ ആരാധകര്‍  വൈറലായി കത്രീന കൈഫിന്‍റെ പുത്തന്‍ വീഡിയോ  കത്രീന കൈ ഫിന്‍റെ പുത്തന്‍ വീഡിയോ  പുത്തല്‍ ലുക്കില്‍ ബോളിവുഡ് താരം കത്രീന കൈഫ്  കത്രീന കെയ്‌ഫ് വിക്കി കൗശല്‍ പുതിയ വാര്‍ത്ത  കത്രീന കൈഫ് ഏറ്റവും പുതിയ വാര്‍ത്ത  കത്രീന കൈഫ് ഏറ്റവും പുതിയ വീഡിയോ  vicky kaushal and katrina kaif
എയര്‍പോര്‍ട്ടില്‍ പുത്തന്‍ ലുക്കില്‍ കത്രീന; താരം ഗര്‍ഭിണിയാണോ എന്ന സംശയത്തില്‍ ആരാധകര്‍

By

Published : Aug 16, 2022, 1:57 PM IST

മുംബൈ എയര്‍പോര്‍ട്ടില്‍ പുത്തന്‍ ലുക്കില്‍ എത്തിയ ബോളിവുഡ് താരം കത്രീന കൈഫിന്‍റെ പുത്തന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ലൂസ് ടീഷര്‍ട്ടും ഓറഞ്ച് നിറമുള്ള ട്രാക്ക് പാന്‍റും ധരിച്ചായിരുന്നു താരം എയര്‍പോര്‍ട്ടിലെത്തിയത്. കത്രീനയുടെ വേഷം കണ്ടിട്ട് ഗര്‍ഭിണിയാണോ എന്ന സംശയത്തിലാണ് ആരാധകര്‍.

2021 ഡിസംബര്‍ മാസത്തിലായിരുന്നു കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ഇതിനോടകം തന്നെ ആരാധകര്‍ പല തവണയായി താരം ഗര്‍ഭിണിയാണോ എന്ന തരത്തിലുള്ള സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഈ സംശയങ്ങളെ ഒരിക്കല്‍ കൂടി തീര്‍ച്ചപ്പെടുത്തുന്ന തരത്തിലായിരുന്നു നടിയുടെ പുതിയ വേഷം.

സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്ന വീഡിയോയില്‍ താരത്തിന് ആശംസ അറിയിച്ചുകൊണ്ട് നിരവധി ആരാധകരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്. 76-ാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഭര്‍ത്താവ് വിക്കി കൗശല്‍ ഷെയര്‍ ചെയ്‌ത ഇന്ത്യന്‍ പതാകയുടെ വീഡിയോ, ആശംസകള്‍ നേര്‍ന്നുകൊണ്ട് താരം പങ്കുവച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയായിരുന്നു(9.12.2021) കത്രീന കൈഫിന്‍റെയും വിക്കി കൗശലിന്‍റെയും വിവാഹം നടന്നത്. രാജസ്ഥാനിലെ സവായ് മധോപുരിലെ ചൗത് കാ ബർവാര പട്ടണത്തിലെ സിക്‌സ്‌ സെൻസസ് ഫോർട്ട് ബർവാരയാണ് താരവിവാഹത്തിന് വേദിയായത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുമിത്രാദികളും പങ്കെടുത്ത വിവാഹാഘോഷം മൂന്ന് ദിവസം നീണ്ടുനിന്നിരുന്നു.

സല്‍മാന്‍ ഖാനും ഇമ്രാന്‍ ഹാഷ്‌മിയും പ്രധാന വേഷം അവതരിപ്പിക്കുന്ന 'ടിഗറി'ന്‍റെ ഷൂട്ടിങ് തിരക്കിലാണ് താരമിപ്പോള്‍. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് സേതുപതി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന 'ജീ ലേ സരാ'യിലും കത്രീന പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ സിദ്ധാര്‍ഥ് ചതുര്‍വേദി, ഇഷാന്‍ ഘട്ടര്‍ എന്നിവര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമായ 'ഫോണ്‍ ബൂത്‌ലും' താരം ഉണ്ട്.

ABOUT THE AUTHOR

...view details