കേരളം

kerala

ETV Bharat / entertainment

ഉറപ്പിച്ചു, ലേഡി ഗാഗ തന്നെ; ജോക്കര്‍ 2 ടീസര്‍ ശ്രദ്ധേയം - Joker 2 release

Joker 2 release: ജോക്കര്‍ ഫോളി എ ഡ്യൂക്‌സ്‌ മ്യൂസിക്കല്‍ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഹാര്‍ലി ക്വിന്‍ ആയി ലേഡി ഗാഗ തന്നെ വേഷമിടും. ജോക്കര്‍ 2 ടീസറിലൂടെ റിലീസ്‌ തിയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Lady Gaga will play Harley Quinn  Lady Gaga in Joker sequel  Joker 2 teaser  ജോക്കര്‍ 2 ടീസര്‍  Joker sequel Joker Folie a deux  ലേഡി ഗാഗ  ജോക്കര്‍ ഫോളി എ ഡ്യൂക്‌സ്‌ മ്യൂസിക്കല്‍ ടീസര്‍  ഹാര്‍ലി ക്വിന്‍ ആയി ലേഡി ഗാഗ  ജോക്കര്‍ 2 ടീസറിലൂടെ റിലീസ്‌ തീയതി  Joker 2 release  വൊക്വിന്‍ ഫീനിക്‌സ്‌
ഉറപ്പിച്ചു, ലേഡി ഗാഗ തന്നെ; ജോക്കര്‍ 2 ടീസര്‍ ശ്രദ്ധേയം

By

Published : Aug 5, 2022, 5:37 PM IST

Joker sequel Joker Folie a deux: ലോകമൊട്ടാകെ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് വൊക്വിന്‍ ഫീനിക്‌സ്‌ നായകനായെത്തിയ 'ജോക്കര്‍'. ചിത്രത്തിന്‍റെ ആഗോള സ്വീകാര്യതയെ തുടര്‍ന്നാണ് സിനിമയ്‌ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നത്. 'ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്‌' എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്‌.

Lady Gaga will play Harley Quinn: ഇപ്പോഴിതാ ജോക്കര്‍ 2വിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഫീനിക്‌സിന്‍റെയും ലേഡി ഗാഗയുടെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് ടീസര്‍. ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലേഡി ഗാഗ അവതരിപ്പിക്കുന്നത്.

Lady Gaga shares Joker 2 sequel: പുറത്തിറങ്ങി നിമിഷങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലേഡി ഗാഗയും തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ടീസര്‍ പങ്കുവച്ചിട്ടുണ്ട്. ലേഡി ഗാഗയ്‌ക്ക് ഈ ചിത്രത്തിലൂടെ ഓസ്‌കര്‍ അവാര്‍ഡ്‌ ലഭിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.

Joker Folie a deux release: സിനിമയുടെ റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ടീസറിനൊടുവിലാണ് റിലീസ്‌ തിയതി ദൃശ്യമാവുക. 2024 ഒക്‌ടോബര്‍ നാലിനാണ് 'ജോക്കര്‍ 2' തിയേറ്ററുകളിലെത്തുക. ആദ്യ ഭാഗം പുറത്തിറങ്ങി അഞ്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്. ആദ്യ ഭാഗത്തിന്‍റെ സംവിധാനം നിര്‍വഹിച്ച ടോഡ്‌ ഫിലിപ്‌സ്‌ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംവിധാനം നിര്‍വഹിക്കുക.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ഡിസി കോമിക്‌സിലെ ജോക്കറിനെ ആസ്‌പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കോമിക്‌സ്‌ പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ഹാര്‍ലി ക്വിനിന്‍റേത്‌. ഗോതം സിറ്റിയിലുള്ള ആര്‍തര്‍ ഫ്ലെക്ക് എന്ന സ്‌റ്റാന്‍ഡ്‌ അപ്പ്‌ ഹാസ്യനടന്‍ എങ്ങനെ ജോക്കര്‍ എന്ന സൂപ്പര്‍ വില്ലനായി മാറുന്നു എന്നതാണ് ജോക്കര്‍ ആദ്യ ഭാഗത്തിന്‍റെ കഥാതന്തു. സിനിമയിലെ മികച്ച പ്രകടനത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും വൊക്വിന്‍ ഫിനിക്‌സ്‌ സ്വന്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details