കേരളം

kerala

ETV Bharat / entertainment

കൈ രേഖയില്‍ പ്രവചിക്കപ്പെട്ടതോ അതോ താളത്തിനൊത്ത്‌ തുള്ളുന്നതോ ജീവിതം? കഹാനി ശ്രദ്ധേയം - Amir Khan about Laal Singh Chaddha songs

Laal Singh Chaddha song: 'ലാല്‍ സിങ്‌ ചദ്ദ'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'കഹാനി' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌.

Kahani song released  Laal Singh Chaddha song  കഹാനി ശ്രദ്ധേയം  'ലാല്‍ സിങ്‌ ചദ്ദ'യിലെ ആദ്യ ഗാനം  Amir Khan about Laal Singh Chaddha songs  Laal Singh Chaddha cast and crew
കൈ രേഖയില്‍ പ്രവചിക്കപ്പെട്ടതോ അതോ താളത്തിനൊത്ത്‌ തുള്ളുന്നതോ ജീവിതം? കഹാനി ശ്രദ്ധേയം

By

Published : Apr 28, 2022, 2:02 PM IST

Kahani song released: നാളേറെയായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. ആമിര്‍ ഖാന്‍ ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ലാല്‍ സിങ്‌ ചദ്ദ'. 'ലാല്‍ സിങ്‌ ചദ്ദ'യിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.

ചിത്രത്തിലെ 'കഹാനി' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. അമിതാഭ്‌ ഭട്ടാചാര്യയുടെ വരികള്‍ക്ക്‌ പ്രീതമിന്‍റെ സംഗീതത്തില്‍ മോഹന്‍ കണ്ണന്‍ ആണ് ഗാനാലാപനം. മനുഷ്യ ജീവിതത്തെ കുറിച്ചുള്ള വളരെ അര്‍ഥപൂര്‍ണമായ വരികളാണ് ഗാനത്തിന്‌. അര്‍ഥവത്തായ വരികള്‍ക്കൊപ്പം മോഹന്‍ കണ്ണന്‍റെ ശബ്‌ദമാധുര്യം കൂടി ആയപ്പോള്‍ ഗാനത്തിന് ആസ്വാദകര്‍ ഏറി.

Amir Khan about Laal Singh Chaddha songs: ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച്‌ ആമിര്‍ ഖാനും പ്രതികരിച്ചു. 'ലാൽ സിംഗ് ഛദ്ദ'യിലെ ഗാനങ്ങൾ സിനിമയുടെ ആത്മാവാണെന്നാണ് താരം പറയുന്നത്‌. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങള്‍ ഈ ആൽബത്തിൽ ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നു. 'ഈ ഗാനത്തോട്‌ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്നത്‌ കാണാന്‍ തനിക്ക്‌ ഇനിയും കാത്തിരിക്കാനാവില്ല.'-ആമിര്‍ ഖാന്‍ പറഞ്ഞു.

Laal Singh Chaddha cast and crew: ആമിര്‍ ഖാനും കരീന കപൂറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ മോന സിങ്‌, ചൈതന്യ അക്കിനേനി എന്നിവരും സുപ്രധാന വേഷത്തിലെത്തും. അദ്വൈത്‌ ചന്ദന്‍ ആണ് സംവിധാനം. 'ഫോറസ്‌റ്റ്‌ ഗംപ്‌' എന്ന ഹോളിവുഡ്‌ ചിത്രത്തിന്‍റെ ആവിഷ്‌കാരമാണ് 'ലാല്‍ സിങ്‌ ഛദ്ദ'. 2022 ആഗസ്‌റ്റ്‌ 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Also Read: ബീഥോവൻ മെലഡി വായിച്ച് ആമിർ ഖാൻ; 'കഹാനി' അറിയാൻ ആകാംക്ഷയോടെ ആരാധകർ

ABOUT THE AUTHOR

...view details