ഇന്ദ്രജിത്ത് സുകുമാരന്‍ (Indrajith Sukumaran), ബാബുരാജ് (Baburaj), നൈല ഉഷ (Nyla Usha), എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന്‍ (Sanal V Devan) സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍’ (Kunjamminis Hospital) എന്ന സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്ത്. തെന്നിന്ത്യയുടെ മഹാനടൻ പ്രകാശ് രാജും (Prakash Raj) അണിനിരക്കുന്ന ചിത്രത്തിലെ 'ഓർമകളെ തേടി വരൂ…’ (Ormakalee Video Song) എന്നാരംഭിക്കുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ഫാന്‍റസി കോമഡി ഡ്രാമയായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജ, അല്‍ത്താഫ് മനാഫ്, ഗംഗ മീര തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ മല്ലിക സുകുമാരനും ശ്രദ്ധേയ വേഷത്തിലുണ്ട്. ഏറെ നാളുകൾക്ക് ശേഷം ഇന്ദ്രജിത്തും മല്ലിക സുകുമാരനും ഒന്നിച്ചെത്തുന്ന സിനിമ കൂടിയാണ് ‘കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍’.
അതേസമയം നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ആദ്യ ഗാനത്തെ പോലെ ഇപ്പോൾ പുറത്തു വന്ന പുതിയ ഗാനവും മികച്ച പ്രതികരണമാണ് നേടുന്നത്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നിരവധി മനോഹര ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച രഞ്ജിൻ രാജ് (Ranjin R) ആണ്. ആദിത്യ ആർ.കെ. ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
വൗ സിനിമാസിന്‍റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ ആണ് ചിത്രത്തിന്‍റെ നിർമാണം. ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷമാണ് വൗ സിനിമാസ് പുതിയ ചിത്രവുമായി വീണ്ടും മലയാളികൾക്കരികിൽ എത്തുന്നത്. ‘ജൂലായ് അവസാനം ‘കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍’ തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റർ മന്‍സൂര്‍ മുത്തുട്ടി ആണ്. 'പ്രിയൻ ഓട്ടത്തിലാണ്', 'ചതുർമുഖം', 'പുണ്യാളൻ അഗർബത്തീസ്' എന്നി സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവര്‍ ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്. വിനായക് ശശികുമാറിന് പുറമെ ബി. കെ. ഹരിനാരായണന്‍, സന്തോഷ് വർമ്മ എന്നിവരും ചിത്രത്തിന്‍റെ ഗാന രചയിതാക്കളാണ്.
ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി. സലിം, എഡിറ്റര്‍- , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, മേക്കപ്പ്- മനു മോഹന്‍, കോസ്റ്റ്യൂംസ്- നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, വിഎഫ്എക്‌സ്- പ്രോമിസ്, സ്റ്റില്‍സ്- രാഹുല്‍ എം. സത്യന്‍, ഡിസൈന്‍- എയ്‌സ്‌തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
READ MORE:'ആകാശത്തല്ല ഈ ഭൂമിയിലല്ല', രഞ്‌ജിന്‍ രാജിന്‍റെ സംഗീതത്തില്‍ കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍ ഗാനം, വീഡിയോ