Pakalum Pathiravum Trailer: കുഞ്ചാക്കോ ബോബനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് 'പകലും പാതിരാവും'. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 2.14 മിനിറ്റ് ദൈര്‍ഘ്യമുള്ള വളരെ ആകാംഷ ജനിപ്പിക്കുന്ന ഒരു ട്രെയിലറാണ് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയത്.
ഒരു സസ്‌പന്‍സ് ത്രില്ലര്‍ സിനിമയാകും 'പകലും പാതിരാവും' എന്നതാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഉദ്വേഗജനകമായ ഒട്ടേറെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ട്രെയിലറില്‍ വളരെ നിഗൂഢത നിറഞ്ഞ ഒരു കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ടൊവിനോ തോമസിന്‍റെ സൂപ്പര്‍ ഹീറോ ചിത്രം 'മിന്നല്‍ മുരളി'യിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഗുരു സോമ സുന്ദരവും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയില്‍ പൊലീസ് ഓഫിസറുടെ റോളിലാണ് താരം പ്രത്യക്ഷപ്പെടുക. 'തിങ്കളാഴ്‌ച നിശ്ചയ'ത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ യുവും ഒരു പ്രധാന വേഷത്തില്‍ എത്തും