കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാവേര്‍'. സൂപ്പർ ഹിറ്റ് ചിത്രമായ 'അജഗജാന്തര'ത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനോടൊപ്പം ആന്‍റണി വർഗീസും അര്‍ജുന്‍ അശോകനും പ്രധാന വേഷത്തിലുണ്ട്. 'തിങ്കളാഴ്‌ച നിശ്ചയം' എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്‌ചവച്ച മനോജ്, ഒപ്പം സജിൻ, അനുരൂപ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലുണ്ട്.
ഇപ്പോഴിതാ സിനിമയിലെ കുഞ്ചാക്കോ ബോബന്‍റെ വേറിട്ട ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം തീർക്കുന്നത്. സിനിമയില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ചിത്രം പതിച്ച ഒരു 'ലുക്ക് ഔട്ട് നോട്ടിസ്' ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഏറെ കൗതുകമുണർത്തുന്ന പോസ്റ്റർ, ചാക്കോച്ചന്‍റെ അഭിനയ ജീവിതത്തിലെ വേറിട്ട ഏടായാകും ചാവേർ അടയാളപ്പെടുത്തുക എന്ന സൂചനയും നല്‍കുന്നു.
കൗതുകമുണർത്തി 'ചാവേർ' പോസ്റ്റർ 47കാരനായ അശോകൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അശോകനെ തേടിയുള്ള ലുക്ക് ഔട്ട് നോട്ടിസാണ് ഇപ്പോൾ ചർച്ചയാകുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ഒരു ജീപ്പ് ഉൾപ്പെടുന്ന പോസ്റ്റർ പ്രേക്ഷകരില്‍ ആകാംക്ഷയും ജിജ്ഞാസയും നിറച്ചിരുന്നു. ജീപ്പിന് മുകളിലും മുന്നിലുമായി രണ്ടുപേരെ കാണാം. ജീപ്പിന് പിന്നിലായി കത്തിയുമായി കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രവുമുണ്ട്, ഒപ്പം ഒരു തെയ്യക്കോലവും. ഇടതൂർന്ന മരങ്ങളും കരിമ്പാറകളും നിറഞ്ഞ കാടിന്‍റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററിൽ 'ചാവേർ' എന്നും എഴുതിയിരുന്നു.
അതേസമയം 'ചാവേർ' ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന് സംവിധായകൻ ടിനു പാപ്പച്ചന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്‍റെ മറ്റ് സിനിമകള്‍ പോലെ 'ചാവേര്‍' ഒരു ആക്ഷന്‍ സിനിമയല്ലെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. സിനിമയ്ക്ക് ഒരു ആക്ഷന്‍ മൂഡ് ഉണ്ടാകുമെങ്കിലും കൃത്യമായ പൊളിറ്റിക്കല്‍ സിനിമയാണ് 'ചാവേറെ'ന്നാണ് സംവിധായകന്‍റെ വാക്കുകൾ. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം മികച്ച ഒരു ത്രില്ലർ അനുഭവം തന്നെ സമ്മാനിക്കുമെന്ന് ഉറപ്പ്.
ജിന്‍റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ നിഷാദ് യൂസഫ് ആണ്. ജസ്റ്റിൻ വർഗീസ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങൾക്ക് പിന്നില്‍ സുപ്രീം സുന്ദർ ആണ്.
പ്രൊഡക്‌ഷൻ ഡിസൈൻ - ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - മെൽവി ജെ, വിഎഫ്എക്‌സ് - ആക്‌സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, ചീഫ് അസോ. ഡയറക്‌ടർ -രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പ്രൊഡക്‌ഷൻ എക്‌സിക്യുട്ടീവ് - ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ് - അർജുൻ കല്ലിങ്കൽ, ഡിസൈൻസ് - മാക്‌ഗഫിൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.