കേരളം

kerala

ETV Bharat / entertainment

കുഞ്ചാക്കോയുടെ പ്രണയവുമായി പദ്‌മിനി തിയേറ്ററില്‍ - സെന്ന ഹെഗ്‌ഡെ

കേരളത്തിലെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് മാറ്റിവച്ചിരുന്നു..

Kunchacko Boban starrer Padmini  Kunchacko Boban  Padmini  Padmini will release tomorrow  Padmini release  കുഞ്ചാക്കോയുടെ പ്രണയം നാളെ മുതല്‍  പദ്‌മിനി തിയേറ്ററുകളിലേയ്‌ക്ക്  കുഞ്ചാക്കോ ബോബന്‍  പദ്‌മിനി  സെന്ന ഹെഗ്‌ഡെ  Senna Hegde
കുഞ്ചാക്കോയുടെ പ്രണയം നാളെ മുതല്‍; പദ്‌മിനി തിയേറ്ററുകളിലേയ്‌ക്ക്

By

Published : Jul 14, 2023, 3:30 PM IST

കുഞ്ചാക്കോ ബോബനെ Kunchacko Boban നായകനാക്കി സെന്ന ഹെഗ്‌ഡെ Senna Hegde സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പദ്‌മിനി' Padmini തിയേറ്ററുകളില്‍. കേരളത്തിലെ റിലീസിന് ശേഷം 'പദ്‌മിനി' ജൂലൈ 21ന് ജിസിസിയിലും പ്രദർശനത്തിനെത്തും. കേരളത്തിലെ കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ റിലീസ് വൈകിയത്.

നേരത്തെ ജൂലൈ ഏഴിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതോടെ നിർമാതാക്കൾ പദ്‌മിനിയുടെ റിലീസ് നീട്ടുകയായിരുന്നു. ഒരു മുഴുനീള എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. പാലക്കാട്ടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ നര്‍മ പ്രാധാന്യമുള്ള സിനിമയാണ് 'പദ്‌മിനി'.

'പദ്‌മിനി'യുടേതായി ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ 'ആൽമര കാക്ക', 'പദ്‌മിനിയെ', 'ലൗ യൂ മുത്തേ' Love You Muthe തുടങ്ങിയവയായിരുന്നു സിനിമയിലെ ഗാനങ്ങള്‍. കുഞ്ചാക്കോ ബോബന്‍റെയും മഡോണ സെബാസ്‌റ്റ്യന്‍റെയും Madonna Sebastian പ്രണയ നിമിഷങ്ങളായിരുന്നു 'പദ്‌മിനിയെ' എന്ന ഗാനത്തില്‍.

അതേസമയം ചിത്രത്തിലെ 'ലൗ യൂ മുത്തേ' എന്ന ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കുഞ്ചാക്കോ ബോബനും വിദ്യാധരന്‍ മാസ്‌റ്ററും ചേര്‍ന്ന് ഈ ഗാനം ആലപിച്ചത്. കുഞ്ചാക്കോ ബോബന്‍, മഡോണ സെബാസ്‌റ്റ്യന്‍, അപര്‍ണ ബാലമുരളി Aparna Balamurali, വിന്‍സി അലോഷ്യസും Vincy Aloshious എന്നിവരാണ് ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നത്. കൂടാതെ ഗണപതി, സജിന്‍ ചെറുകയില്‍, ആനന്ദ് മന്‍മഥന്‍, ഗോകുലന്‍, സീമ ജി നായര്‍ എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

ദീപു പ്രദീപാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'കുഞ്ഞിരാമായണ'ത്തിന്‍റെ തിരക്കഥാകൃത്താണ് ദീപു പ്രദീപ്. ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ പ്രശോഭ്‌ കൃഷ്‌ണ, സുവിന്‍ കെ വര്‍ക്കി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.

കലാസംവിധാനം - അര്‍ശാദ് നക്കോത്ത്, ശ്രീരാജ് രവീന്ദ്രന്‍ - ഛായാഗ്രഹണം. മനു ആന്‍റണി - എഡിറ്റിങ്. കോസ്‌റ്റ്യൂം ഡിസൈനര്‍ - ഗായത്രി കിഷോര്‍, മേക്കപ്പ് - രഞ്ജിത്ത് മണലിപറമ്പില്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്‌ - വിഷ്‌ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് പൂങ്കുന്നം, അസോസിയേറ്റ് എഡിറ്റര്‍ - അമല്‍ ആന്‍റണി, പോസ്‌റ്റര്‍ ഡിസൈന്‍ - യെല്ലോടൂത്ത്‌സ്‌, പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ കൊ ഓര്‍ഡിനേറ്റര്‍ - അര്‍ജുനന്‍, പോസ്‌റ്റ് സ്‌റ്റില്‍സ് - ഷിജിന്‍ പി രാജ്.

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ 'തിങ്കളാഴ്‌ച നിശ്ചയം' Thinkalazhcha Nishchayam എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ സെന്ന ഹെഗ്‌ഡെ. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ 'തിങ്കളാഴ്‌ച നിശ്ചയ'ത്തിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും 'തിങ്കളാഴ്‌ച നിശ്ചയം' നേടിയിരുന്നു. 25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മേളയില്‍ മലയാളം സിനിമ ടുഡെ എന്ന വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

Also Read:Padmini movie| പ്രണയിച്ച് കുഞ്ചാക്കോ ബോബനും മഡോണ സെബാസ്‌റ്റ്യനും; 'പദ്‌മിനി' ഗാനം പുറത്ത്

ABOUT THE AUTHOR

...view details