കേരളം

kerala

ETV Bharat / entertainment

Chaaver Movie | കുഞ്ചാക്കോ ബോബന്‍റെ പൊളിറ്റിക്കൽ ത്രില്ലർ 'ചാവേര്‍'; റിലീസ് തിയതി പുറത്ത്

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'ചാവേര്‍' സെപ്‌റ്റംബർ 21ന് തിയേറ്ററുകളിലേക്ക്

Kunchacko Boban Chaaver movie release date  Kunchacko Boban Chaaver movie release date out  Kunchacko Boban  Chaaver  Chaaver movie release date out  Chaaver movie release  Chaaver movie  ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചാവേര്‍  ചാവേര്‍  ചാവേര്‍ സെപ്‌റ്റംബർ 21ന് തിയേറ്ററുകളിലേക്ക്  ചാവേര്‍ സെപ്‌റ്റംബർ 21ന്  കുഞ്ചാക്കോ ബോബന്‍റെ പൊളിറ്റിക്കൽ ത്രില്ലർ ചാവേര്‍  പൊളിറ്റിക്കൽ ത്രില്ലർ ചാവേര്‍  കുഞ്ചാക്കോ ബോബന്‍റെ ചാവേര്‍
Chaaver movie

By

Published : Aug 13, 2023, 9:56 PM IST

കുഞ്ചാക്കോ ബോബൻ (Kunchacko Boban) മുഖ്യ വേഷത്തിലെത്തുന്ന ചിത്രം 'ചാവേര്‍' (Chaaver) പ്രേക്ഷകർക്കരികിലേക്ക്. ടിനു പാപ്പച്ചന്‍ (Tinu Pappachan) സംവിധാനം ചെയ്യുന്ന ഈ പൊളിറ്റിക്കൽ ത്രില്ലറിന്‍റെ റിലീസ് തിയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സെപ്‌റ്റംബർ 21ന് 'ചാവേർ' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

കുഞ്ചാക്കോ ബോബന് പുറമെ ആന്‍റണി വർഗീസ് (Antony Varghese), അർജുൻ അശോകൻ (Arjun Ashokan) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ചാവേർ'. നടനും സംവിധായകനുമായ ജോയ് മാത്യു (Joy Methew) ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. കാവ്യ ഫിലിംസ്, അരുണ്‍ നാരായണ്‍ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.

സജിന്‍, അനുരൂപ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിൽ മനോജ് കെയു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന നിലയിലും സവിശേഷമാണ് 'ചാവേർ'. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്ററും ടീസറുമെല്ലാം മികച്ച പ്രതികരണം നേടിയിരുന്നു.

അശോകൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. വേറിട്ട രീതിയിൽ 'അശോകന്‍റെ വാണ്ടഡ് നോട്ടിസ്' കേരളം ഒട്ടാകെ വിതരണം ചെയ്‌ത് കൊണ്ടായിരുന്നു ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ കുഞ്ചാക്കോ ബോബന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. മുടി പറ്റെ വെട്ടി, കട്ട താടിയുമായി ഏറെ വ്യത്യസ്‌തമായ ലുക്കിലായിരുന്നു ചാക്കോച്ചൻ. അതേസമയം ഈ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലർ ആണെന്നും മറിച്ച് ആക്ഷന്‍ പടമല്ലെന്നും സംവിധായകൻ ടിനു പാപ്പച്ചൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ജിന്‍റോ ജോര്‍ജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ നിഷാദ് യൂസഫ് ആണ്. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് സുപ്രീം സുന്ദര്‍ ആണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ - ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം - മെല്‍വി ജെ, വി എഫ് എക്‌സ് - ആക്‌സല്‍ മീഡിയ.

ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിങ്, ചീഫ് അസോ. ഡയറക്‌ടര്‍ - രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ് - അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍സ് - മാക്‌ഗിഫിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO:Chaaver | മണലിൽ അത്ഭുതം തീർത്ത് ഡാവിഞ്ചി സുരേഷ് ; കയ്യടിനേടി 'ചാവേർ' ഫസ്റ്റ് ലുക്ക് സാൻഡ് ആർട്ട്

ABOUT THE AUTHOR

...view details