Kuwait Vijayan about Mammootty: സെന്ന ഹെഗ്‌ഡെയുടെ കോമഡി ഡ്രാമ ചിത്രം 'തിങ്കളാഴ്‌ച നിശ്ചയ'ത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കെ.യു മനോജ്. സിനിമയില്‍ കുവൈറ്റ് വിജയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അനശ്വരമാക്കിയ മനോജിനെ പിന്നീട് പ്രേക്ഷകര്‍ ഈ പേര് നല്‍കി വിളിച്ചു. നാടകങ്ങളില്‍ ലൈറ്റ് ബോയി ആയെത്തി പിന്നീട് നാടകങ്ങളില്‍ തിളങ്ങിയ നടനാണ് മനോജ്. ആദ്യ നാടകത്തിലെ അഭിനയത്തിന് തന്നെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി കഴിവ് തെളിയിച്ച അഭിനേതാവ് കൂടിയാണ്.
KU Manoj about Mammootty: ഇപ്പോഴിതാ മമ്മൂട്ടിയെ നേരില്‍ കണ്ട അനുഭവം പങ്കുവയ്‌ക്കുകയാണ് കെ.യു മനോജ്. മനോജിന്‍റെ പുതിയ സിനിമ 'പ്രണയ വിലാസം' എന്ന ചിത്രത്തിന്‍റെ ഡബ്ബിങ്ങിനിടെ സ്‌റ്റുഡിയോയില്‍ എത്തിയപ്പോഴാണ് മെഗാസ്‌റ്റാറിനെ കണ്ട അനുഭവം നടന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പകര്‍ത്തിയ ചിത്രവും മനോജ് ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
KU Manoj Facebook post: 'എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെ കുറിച്ച് നിങ്ങളുമായി പങ്ക് വയ്‌ക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഏറണാകുളം ലാൽ മീഡിയയിൽ "പ്രണയ വിലാസം" എന്ന എന്‍റെ പുതിയ സിനിമയുടെ ഡബ്ബിങ്ങ് ആയിരുന്നു. ആദ്യ ദിനം ഡബ്ബിങ് കഴിഞ്ഞ് പിറ്റേന്ന് സ്‌റ്റുഡിയോയിലെത്തിയപ്പോൾ എല്ലാവരും ആരെയോ ബഹുമാനപൂർവ്വം കാത്തിരിക്കുന്ന ഒരു പ്രതീതി..
കാര്യം തിരക്കിയപ്പോൾ സന്തോഷപൂർവ്വം അറിയുന്നു സാക്ഷാൽ മമ്മൂക്ക ഡബ്ബിംഗിനായി വരുന്നു എന്ന്, സ്‌റ്റുഡിയോ സ്‌റ്റാഫ് എന്നോട് പറഞ്ഞു" സത്യം പറയാലോ കേട്ടയുടനെ എന്‍റെ "കിളി" പോയി. പിന്നെ മമ്മൂക്കയെ കാണാനുള്ള ധൃതിയായ്. മമ്മൂക്ക വരുമ്പോൾ എന്നെ അറിയിക്കണേ എന്ന് സ്‌റ്റാഫിൽ ഒരാളെ സ്നേഹപൂർവ്വം ഏല്‍പിച്ച് ഞാൻ ഡബ്ബിങ് തുടർന്നു.