KRK negative comments on KGF 2: യാഷിന്‍റെ 'കെജിഎഫ് 2' മൂന്ന് മണിക്കൂര്‍ പീഡനമാണെന്ന് നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍.ഖാന്‍ (കെ.ആര്‍.കെ). ട്വീറ്റിലൂടെയാണ് 'കെജിഎഫ് 2' നെതിരെ കെ.ആര്‍.കെയുടെ പ്രതികരണം. സിനിമയെന്ന പേരില്‍ പൈസ കളയാന്‍ എടുത്ത ചിത്രമാണ് 'കെജിഎഫ്' എന്നും സിനിമ മുഴുവന്‍ തലപെരുക്കുന്ന സംഭാഷണങ്ങള്‍ മാത്രമാണെന്നും കമാല്‍ കുറിച്ചു.
KRK tweet: 'ഇന്ത്യന്‍ മിലിട്ടറിക്കോ എയര്‍ഫോഴ്‌സിനോ റോക്കിക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി അവരെ വരെ വെല്ലുവിളിക്കുന്നു. കൊള്ളാം പ്രശാന്ത് ഭായി (പ്രശാന്ത് നീല്‍). ഇങ്ങനെയാണെങ്കില്‍ ഇന്ത്യ എങ്ങനെ പാകിസ്ഥാനെയും ചൈനയെയും നേരിടും.' -കെആര്‍കെ കുറിച്ചു.
കെആര്‍കെയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കെജിഎഫ്-യാഷ് ആരാധകര്‍ കെആര്‍കെയ്‌ക്കെതിരെ രംഗത്തെത്തി. ഇന്ത്യയിലെ പ്രേക്ഷകര്‍ മുഴുവന്‍ കൈ നീട്ടി സ്വീകരിച്ച ചിത്രത്തെ താറടിച്ചു കാണിക്കുന്ന കെആര്‍കെയെ അറസ്‌റ്റ് ചെയ്യണമെന്ന് ആരാധകര്‍ കുറിച്ചു. മുംബൈ പൊലീസിനെ ട്വിറ്ററില്‍ ടാഗ് ചെയ്‌ത് ഈ ദേശദ്രോഹിയെ അറസ്‌റ്റ് ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം.
സെലിബ്രിറ്റികളെയും സിനിമകളെയും വിമര്‍ശിക്കുക കെആര്‍കെയുടെ പതിവാണ്. നേരത്തെ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആറി'നെയും കെആര്‍കെ വിമര്‍ശിച്ചിരുന്നു. കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പോലെയാണ് രാജമൗലി ചിത്രങ്ങളെന്നും പ്രേക്ഷകര്‍ക്ക് വിവരമില്ലാത്തത് കൊണ്ടാണ് 'ആര്‍ആര്‍ആര്‍' വിജയമായതെന്നും കെആര്‍കെ അവകാശപ്പെടുന്നു.
Also Read: 500 കോടി കടക്കുമോ? കെജിഎഫ് 2 മൂന്നാം ദിന കലക്ഷന്‍ പുറത്ത്