KRK criticises Drishyam 2: മോഹല്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2' മോശം സിനിമയെന്ന് നടനും നിരൂപകനുമായ കെആര്‍കെ. സിനിമ സഹിക്കാനാകില്ലെന്നും സോണി ടിവിയിലെ സിഐഡി സീരിയല്‍ 'ദൃശ്യ'ത്തേക്കാള്‍ എത്രയോ ഭേദമാണെന്നും കെആര്‍കെ പറഞ്ഞു. 'ദൃശ്യം 2' ഹിന്ദി പതിപ്പ് നാളെ (നവംബര്‍ 18) തിയേറ്ററുകളിലെത്താനിരിക്കെയാണ് കെആര്‍കെയുടെ വിമര്‍ശനം.
സിനിമ റിവ്യൂ ചെയ്യുന്നതിനായി 'ദൃശ്യം 2' മലയാളം ആമസോണ്‍ പ്രൈമില്‍ കണ്ട ശേഷം ട്വീറ്റിലൂടെ പ്രതികരിക്കുകയായിരുന്നു കെആര്‍കെ. 'ഈ മലയാളം ദൃശ്യം വളരെ ദാരുണമായ സിനിമയാണ്. മടുപ്പിക്കുന്ന സിനിമ. സോണിയിലെ സിഐഡി സീരിയല്‍ അതിനേക്കാള്‍ മെച്ചപ്പെട്ടതാണ്. ഞാന്‍ ഇതിന് ഒരേയൊരു സ്‌റ്റാര്‍ റേറ്റിങ് മാത്രമേ നല്‍കൂ. നായകന്‍റെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത് കൊണ്ട് അവസാന 30 മിനിട്ട് ആളുകള്‍ക്ക് ഇഷ്‌ടമായേക്കാം. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അങ്ങനെ ചെയ്യില്ല. അതുകൊണ്ട് പൊതുസമൂഹത്തിന് പൊലീസിലുള്ള വിശ്വാസം നഷ്‌ടപ്പെടുന്ന തരത്തിലുള്ള രംഗങ്ങള്‍ ഒഴിവാക്കണം.