Kirshna Kumar about cow caring: പശുക്കളോടുള്ള സ്‌നേഹം പങ്കുവച്ച് നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്‌ണകുമാര്‍. മുജ്ജന്മങ്ങളില്‍ എന്നോ ഉണ്ടായതാണ് പശുക്കളുമായുള്ള ബന്ധമെന്ന് നടന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പശു സ്‌നേഹം പങ്കുവച്ച് കൃഷ്‌ണ കുമാര്‍ രംഗത്തെത്തിയത്. പശുക്കള്‍ക്കൊപ്പമുള്ള ചിത്രവും താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
Krishna Kumar s cow caring Instagram post: സമയം കിട്ടുമ്പോള്‍ പശുക്കളുടെ അടുത്ത് ചെന്ന് നിന്നിട്ട് അവയുടെ കണ്ണുകളിലേക്ക് നോക്കാനും നടന്‍ പറയുന്നു. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദിയും രേഖപ്പെടുത്തി കൃഷ്‌ണകുമാര്‍. അതേസമയം തന്‍റെ പോസ്‌റ്റ് ട്രോളുകള്‍ക്ക് വിധേയമായേക്കാമെന്നും താരം പറയുന്നു. രാഷ്‌ട്രീയ അന്ധത ബാധിച്ചവര്‍ തന്‍റെ ഈ പോസ്‌റ്റിനെ ട്രോളിയേക്കാം എന്നാണ് കൃഷ്‌ണകുമാര്‍ പറയുന്നത്.
Krishna Kumar Instagram post viral: 'നമസ്‌കാരം സഹോദരങ്ങളെ, ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെ പറ്റിയും ശാന്തതയെ പറ്റിയും സ്നേഹത്തെ പറ്റിയും ചുരുക്കത്തിൽ ചില കാര്യങ്ങൾ പറയാമെന്ന് കരുതി. കാരണം എന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങൾ പറയും.
Krishna Kumar says his name connection with cow: പേരിൽ തന്നെ കൃഷ്‌ണന്‍ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോൾ പൂർവാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക. അവയുടെ കണ്ണുകളിലേക്ക് നോക്കുക.