KPSC Lalitha last movie: അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിത ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം 'വീട്ട്‌ലെ വിശേഷം' തിയേറ്ററുകളില്‍. ഉര്‍വശി, സത്യരാജ്, കെപിഎസി ലളിത, ആര്‍.ജെ. ബാലാജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തമിഴ് കോമഡി ചിത്രമാണ് 'വീട്ട്‌ലെ വിശേഷം'. കെപിഎസി ലളിത അവസാനമായി മുഴുനീള വേഷത്തിലെത്തുന്ന സിനിമയാണിത്.
Veetla Vishesham shooting: സിനിമയില്‍ സത്യരാജിന്‍റെ കഥാപാത്രത്തിന്‍റെ അമ്മ റോളിലാണ് നടി വേഷമിട്ടത് . കുടുംബത്തെ നിയന്ത്രിക്കുന്ന അമലു അമ്മാള്‍ ആയാണ് കെപിഎസി ലളിത ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കരള്‍ രോഗം മൂര്‍ച്ഛിച്ച് നടി മരണപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മരണ സമയത്ത് കെപിഎസി ലളിതയുമൊന്നിച്ചുള്ള ചിത്രീകരണ രംഗങ്ങള്‍ ആര്‍.ജെ.ബാലാജി പങ്കുവച്ചിരുന്നു. ഒരു മധ്യവര്‍ഗ കുടുംബത്തിലെ വീട്ടമ്മ വീണ്ടും അമ്മയാകുന്നതും, അതോടനുബന്ധിച്ച് കുടുംബത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളും രസകരമായാണ് 'വീട്ട്‌ലെ വിശേഷം' സിനിമയില്‍ അവതരിപ്പിക്കുന്നത്.