കേരളം

kerala

ETV Bharat / entertainment

ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അവർ വരുന്നു; കോട്ടയം നസീറിന്‍റെ 'ജെറി' തിയേറ്ററുകളിലേക്ക് - കോട്ടയം നസീർ

Jerry movie Releasing on February 9th 2024: കോട്ടയം നസീർ, പ്രമോദ് വെളിയനാട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ജെറി' ഫെബ്രുവരി ഒമ്പതിന് തിയേറ്ററുകളിലേക്ക്

Jerry movie Release  ജെറി ഫെബ്രുവരി ഒമ്പതിന്  കോട്ടയം നസീർ  Kottayam Nazeer
Jerry movie Release

By ETV Bharat Kerala Team

Published : Jan 13, 2024, 8:09 PM IST

അനീഷ് ഉദയ്‌യുടെ സംവിധാനത്തിൽ കോട്ടയം നസീർ, പ്രമോദ് വെളിയനാട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മലയാള ചിത്രമാണ് 'ജെറി' (Kottayam Nazeer Pramod Veliyanad starrer Jerry movie ). ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയായി. ഫെബ്രുവരി ഒമ്പതിന് 'ജെറി' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും (Jerry movie Releasing on February 9th 2024).

നേരത്തെ പുറത്തുവന്ന ജെറിയുടെ ആദ്യ പ്രോമോ വീഡിയോയ്‌ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. കോമഡിക്കും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ പൊട്ടിച്ചിരി സൃഷ്‌ടിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. നൈജിൽ സി മാനുവലാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്.

നിസ്‌മൽ നൗഷാദാണ് ചിത്രത്തിന്‍റെ ഛായാ​ഗ്രാഹകൻ. ചിത്രസംയോജനം രോഹിത് വി എസ് വാരിയത്ത് കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് അരുൺ വിജയ് ആണ്. വിജിത്താണ് സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ.

പ്രൊഡക്ഷൻ കൺട്രോളർ : മുജീബ് ഒറ്റപ്പാലം, പ്രൊജക്‌ട് ഡിസൈനർ : സണ്ണി ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ : പ്രദീപ് എം വി, വസ്‌ത്രാലങ്കാരം : രാംദാസ് താനൂർ, മേക്കപ്പ് : ഷൈൻ നെല്ലങ്കര, സൗണ്ട് മിക്‌സിംഗ് : സിനോയ് ജോസഫ്, വി എഫ് എക്‌സ് : റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ് : ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ : പ്രശാന്ത് പി മേനോൻ, സ്റ്റിൽസ് : റിഷ്ലാൽ ഉണ്ണികൃഷ്‌ണൻ, ഡിസൈൻസ് : ജേതേശ്വരൻ ഗുണശേഖരൻ, പിആർ & മാർക്കറ്റിംഗ് : തിങ്ക് സിനിമ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

'എൽഎൽബി' ടീസർ പുറത്ത്:ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'എൽഎൽബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ്) സിനിമയുടെ ടീസർ പുറത്തുവന്നു. എ എ സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഏറെ കൗതുകമുണർത്തുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Sreenath Bhasi, Anoop Menon starrer LLB Movie Teaser out). യുവത്വത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥയാണ് 'എൽഎൽബി' പറയുന്നത്.

രണ്ടത്താണി ഫിലിംസിന്‍റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമിക്കുന്ന ഈ ചിത്രത്തിൽ റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

READ MORE:സൗഹൃദ കഥയുമായി 'എൽഎൽബി'; സസ്‌പെൻസ് നിറച്ച ടീസർ പുറത്ത്

ABOUT THE AUTHOR

...view details