Koshichayante Parambu first look poster: രതീഷ് കൃഷ്‌ണന്‍, രേണു സൗന്ദര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാജിര്‍ സദാഫ് സംവിധാനം ചെയ്യുന്ന 'കോശിച്ചായന്‍റെ പറമ്പ്' എന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്. 'കോശിച്ചായന്‍റെ പറമ്പ്' ടീമിലെ ഏവര്‍ക്കും ആശംസകള്‍ അറിയിച്ചു കൊണ്ടാണ് താരം ഫസ്‌റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്.
Unni Mukundan shares Koshichayante Parambu poster: 'സാജിര്‍ സദാഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കോശിച്ചായന്‍റെ പറമ്പി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിടുന്നു. ടീമിലെ ഏവര്‍ക്കും ആശംസകള്‍.' - പോസ്‌റ്റര്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍ കുറിച്ചു. സംവിധായകന്‍ സാജിര്‍ സദാഫ് തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.