നിതിന്‍ നാരായണന്‍റെ സംവിധാനത്തില്‍ കാട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോടമലക്കാവ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദുരൂഹമായ അന്ധവിശ്വാസങ്ങള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളുമായി കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാടിന്‍റെ ദൃശ്യഭംഗി ഉള്‍പ്പെടെ ഏറെ പുതുമകളുള്ള ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് യുവ തിരക്കഥാകൃത്ത് അജി അറയിലാണ്.
കാടിന്‍റെ നിഗൂഢതയില്‍ കോടമലക്കാവ് ഒരുങ്ങുന്നു; ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് - Jisha M
അന്ധവിശ്വാസങ്ങളും സാമൂഹിക യാഥാര്‍ഥ്യങ്ങളും കൂട്ടിയിണക്കി നിതിന്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടമലക്കാവ്. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍
തിരുവനന്തപുരം, തെന്മല, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം. ഡിസംബര്‍ ആദ്യവാരം കോടമലക്കാവിന്‍റെ ചിത്രീകരണം ആരംഭിക്കും. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങള്‍ക്കൊപ്പം ഇരുന്നൂറിലധികം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ജിഷ എം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജിഷ എം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജെറിന്‍ ജെയിംസ് ആണ് ഛായാഗ്രഹണം. മുരളി അപ്പാടത്ത് സംഗീതവും മിഥുന്‍ മുരളി പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.
TAGGED:
Kodamalakkavu movie