ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലും ബോളിവുഡ് സൂപ്പര്‍ താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയും ഈ മാസം അവസാനം വിവാഹിതരാകുന്നു. ജനുവരി 21 മുതല്‍ 23 വരെ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വിവാഹ ആഘോഷമാണ് നടക്കുക. 2023ല്‍ ബോളിവുഡ് കുടുംബത്തിലെ ആദ്യ വിവാഹം നടക്കുന്നത് മഹാരാഷ്‌ട്രയിലെ സുനില്‍ ഷെട്ടിയുടെ ഖന്തേല ബംഗ്ലാവിലാണ്.
ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുക്കുക. എന്നാല്‍, വിവാഹത്തിന് പങ്കെടുക്കുന്നവര്‍ക്ക് ക്ഷണം ലഭിച്ചോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും, ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണി, വിരാട് കോലി, ബോളിവുഡ് താരങ്ങളായ ജാക്കി ഷ്രോഫ്, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് സൂചന.