വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ എത്തി മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. മട്ടന്നൂർ കല്ല്യാട്ടിൽ ചിത്രീകരണം പുരോഗമിക്കുന്ന 'ഒരു ജാതി ജാതക'ത്തിന്‍റെ ലൊക്കേഷനിൽ ആണ് കെ കെ ശൈലജ ടീച്ചർ സ്‌നേഹ സന്ദർശനം നടത്തിയത്.
അണിയറ പ്രവർത്തകർക്കൊപ്പം ശൈലജ ടീച്ചർ ഈ ചിത്രത്തിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ഈ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിയ പി പി കുഞ്ഞികൃഷ്‌ണനെ ശൈലജ ടീച്ചർ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്‌തു. മലയാള സിനിമയുടെ ഇന്നത്തെ സാഹചര്യത്തെ കുറിച്ച് സംസാരിച്ചതിന് ശേഷം ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നുമാണ് ശൈലജ ടീച്ചർ മടങ്ങിയത്.
പിപി കുഞ്ഞികൃഷ്‌ണനെ ആദരിച്ച് ശൈലജ ടീച്ചർ നിഖില വിമൽ ആണ് വിനീത് ശ്രീനിവാസൻ ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ വൻ താരനിരയും ആയാണ് 'ഒരു ജാതി ജാതകം' സിനിമ എത്തുന്നത്. ബാബു ആന്‍റണി, പി പി കുഞ്ഞികൃഷ്‌ണൻ, മൃദുൽ നായർ, ഇഷ തൽവാർ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ. ഗായകരായ വിധു പ്രതാപ്, സയനോര ഫിലിപ്പ് എന്നിവരുമുണ്ട്.
അണിയറ പ്രവർത്തകർക്കൊപ്പം ശൈലജ ടീച്ചർ കൂടാതെ കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, അരവിന്ദ് രഘു, ശരത്ത് ശഭ തുടങ്ങിയവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ഇവർക്കൊപ്പം മലബാറിലെ ഒട്ടേറെ കലാകാരന്മാരും 'ഒരു ജാതി ജാതക'ത്തിൽ അഭിനയിക്കുന്നുണ്ട്.
വർണച്ചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് 'ഒരു ജാതി ജാതകം' എന്ന ചിത്രം നിർമിക്കുന്നത്. ചിത്രത്തിനായി തിരക്കഥ സംഭാഷണം എഴുതിയത് രാകേഷ് മണ്ടോടി ആണ്. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ രഞ്ജൻ എബ്രഹാം ആണ്. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഗുണ ബാലസുബ്രമണ്യം ഈണം പകരുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ, കൺട്രോളർ - ഷമീജ് കൊയിലാണ്ടി, കല - ജോസഫ് നെല്ലിക്കൽ, മേക്കപ്പ് - ഷാജി പുൽപള്ളി, വസ്‌ത്രാലങ്കാരം - റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റർ - സരേഷ് മലയൻകണ്ടി, ക്രിയേറ്റീവ് ഡയറക്‌ടർ - മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അനിൽ എബ്രഹാം, കാസ്റ്റിങ് ഡയറക്‌ടർ - പ്രശാന്ത് പാട്യം, ഫിനാൻസ് കൺട്രോളർ - ഉദയൻ കപ്രശ്ശേരി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്, സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി, പരസ്യകല - അരുൺ പുഷ്‌കരൻ, വിതരണം - വർണ്ണച്ചിത്ര, പിആർഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. കൊച്ചി, ചെന്നൈ, മട്ടന്നൂർ, തലശ്ശേരി എന്നീ പ്രദേശങ്ങളിലായാണ് 'ഒരു ജാതി ജാതക'ത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നത്.