Kiara Advani and Sidharth Malhotra wedding card: ബോളിവുഡ് താര ജോഡികളായ കിയാര അദ്വാനിയുടെയും സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും വിവാഹമാണിപ്പോള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. വിവാഹം കഴിഞ്ഞിട്ടും രസകരമായ വിവരങ്ങള്‍ പുറത്തുവരികയാണ്.
SidKiara minimalistic wedding card goes viral:വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതില്‍ സിദ്ധാര്‍ഥിന്‍റെയും കിയാരയുടെയും ആദ്യാക്ഷരങ്ങള്‍ ലോഗോ ആയി ഉപയോഗിച്ചിരിക്കുന്നത് കാണാം. 2023 ഫെബ്രുവരി 5 മുതല്‍ 7വരെയാണ് വിവാഹ ചടങ്ങുകള്‍ എന്നും, ജയ്‌സാല്‍മീറിലെ സൂര്യഗഡ് ആണ് വേദിയെന്നും കുറിച്ചിട്ടുണ്ട്.
SidKiara wedding card design:ഇലയുടെ പാറ്റേണ്‍ ഉപയോഗിച്ചാണ് സിസൈന്‍ ചെയ്‌തിരിക്കുന്നത്. കറുപ്പും ഗോള്‍ഡന്‍ ഷെയ്‌ഡും ചേര്‍ന്ന ലളിതമായ ക്ഷണക്കത്താണ് തയ്യാറാക്കിയത്. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിനമാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. മുംബൈയിലും ഡല്‍ഹിയിലുമായി സത്കാരങ്ങളും താര ദമ്പതികള്‍ ഒരുക്കുന്നുണ്ട്.
Celebrities attend SidKiara wedding:കരൺ ജോഹർ, ഷാഹിദ് കപൂർ, മീര രജ്‌പുത് തുടങ്ങി നിരവധി ബോളിവുഡ് പ്രമുഖര്‍ സിദ്ധാര്‍ഥ് - കിയാര വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. 'അബ് ഹുമാരി പെർമനന്‍റ് ബുക്കിംഗ് ഹോഗയി ഹേ...മുന്നോട്ടുള്ള യാത്രയിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹവും സ്നേഹവും തേടുന്നു.'-ഇപ്രകാരം കുറിച്ചുകൊണ്ടാണ് സിദ്ധാര്‍ഥും കിയാരയും വിവാഹ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.