ചുരുങ്ങിയ സിനിമകൾ കൊണ്ടുതന്നെ മലയാളികളുടെ കണ്ണിലുണ്ണിയായ നടനാണ് അർജുൻ അശോകൻ. അടുത്ത കാലത്ത് അർജുൻ്റേതായി ഇറങ്ങിയ എല്ലാ സിനിമകളും വൻ വിജയമായിരുന്നു. രോമാഞ്ചത്തിലെ താരത്തിൻ്റെ സിനു എന്ന കഥാപാത്രത്തിൻ്റെ പ്രകടനം ഏറെ പ്രേക്ഷക പ്രീതി നേടി.ബുള്ളറ്റ്, ഹിഗ്വിറ്റ, ആപ്പ് കൈസെ ഹോ എന്നിങ്ങനെ ധ്യാന്‍ ശ്രീനിവാസന്‍റേതായും സിനിമകൾ വരാനിരിക്കുന്നു. ധ്യാനും, അർജുൻ അശോകനും ഒന്നിച്ചെത്തുന്ന, നവാഗതനായ മാക്സ്‍വെല്‍ ജോസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഖാലി പേഴ്സ് ഓഫ് ബില്ല്യണേഴ്‌സ്.
'എന്നാലും നമ്മ പിടിച്ച് നിക്കണം' ; ഖാലി പേഴ്സ് ഓഫ് ബില്ല്യണേഴ്‌സിന്‍റെ ടീസര്‍ പുറത്ത് - ഖാലി പേഴ്സ് ഓഫ് ബില്ല്യണയേഴ്‌സ് ഒഫീഷ്യൽ ടീസർ
അർജുൻ അശോകൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ ഒന്നിക്കുന്ന ഖാലി പേഴ്സ് ഓഫ് ബില്ല്യണേഴ്‌സിന്‍റെ ഒഫീഷ്യൽ ടീസർ പുറത്ത്
ഖാലി പേഴ്സ് ഓഫ് ബില്ല്യണേഴ്‌സ്
കടം വാങ്ങുന്നതിനെക്കുറിച്ച് അർജുൻ അശോകൻ ധ്യാൻ ശ്രീനിവാസനോട് പറയുന്ന ഭാഗം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള, ചിത്രത്തിൻ്റെ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഇവരെക്കൂടാതെ അജു വർഗീസ്, ലെന, തൻവി റാം എന്നിങ്ങനെ വൻ താരനിര ചിത്രത്തിൽ ഒന്നിക്കുന്നു. അഹമ്മദ് റൂബിന്‍ സലിം, അനു ജൂബി ജെയിംസ്, നഹാസ് എം ഹസ്സന്‍ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.