മുംബൈ:തിയേറ്ററുകളില്‍ തരംഗം സൃഷ്‌ടിച്ച കെജിഎഫ് ചാപ്‌റ്റര്‍ 2 ഒടിടി റിലീസിനെത്തുന്നു. പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ റോക്കി ഭായിയായി കന്നഡ സൂപ്പര്‍താരം യഷ് പൂണ്ടുവിളയാടിയ ചിത്രം ആമസോണ്‍ പ്രൈമിലാണ് സ്‌ട്രീം ചെയ്യുക. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം എന്നീ അഞ്ച് ഭാഷകളില്‍ സിനിമ പ്രൈമില്‍ ലഭ്യമാവും.
ഇനി ഒടിടിയില്‍ 'വയലന്‍സ്...വയലന്‍സ്...വയലന്‍സ്..!'; കെജിഎഫ് 2വിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ച് ആമസോണ്‍ - കെജിഎഫ് 2 റിലീസ് തിയതി പ്രഖ്യാപിച്ച് പ്രൈം വീഡിയോ
ഏപ്രിൽ 14 ന് രാജ്യവ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ചിത്രം വന്‍ തരംഗമാണ് സൃഷ്‌ടിച്ചത്
എപ്രിൽ 14 ന് രാജ്യവ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്‌ത കെജിഎഫ് 2 ജൂൺ മൂന്നിനാണ് പ്രൈം വീഡിയോയില്‍ എത്തുന്നത്. യഷ് അവതരിപ്പിച്ച നായകകഥാപാത്രമായ റോക്കി ഭായ് ദാരിദ്ര്യത്തിൽ നിന്നും ഉയർന്ന് സ്വർണ ഖനിയുടെ കൊടുമുടിയിലേക്ക് വളരുന്നതാണ് സിനിമയുടെ ത്രെഡ്.
ശ്രീനിധി ഷെട്ടി നായികയായ ചിത്രത്തില്‍ അധീരയെന്ന കൊടൂര വില്ലന്‍ റോളില്‍ ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്ത് എത്തുന്നു. രവീണ ടണ്‌ഠൻ, പ്രകാശ് രാജ്, റാവു രമേഷ്, ഈശ്വരി റാവു, അച്യുത് കുമാർ, അർച്ചന ജോയിസ് എന്നിവരാണ് കെജിഎഫ് 2വില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹോംബാലെ ഫിലിംസ് നിർമിച്ച കെജിഎഫിന്‍റെ ആദ്യഭാഗം 2018 ലാണ് പുറത്തിറങ്ങിയത്.