KGF actor Krishna G Rao no more: മുതിര്‍ന്ന കന്നഡ നടനും 'കെജിഎഫ്' ഫെയിമുമായ കൃഷ്‌ണ ജി റാവു അന്തരിച്ചു. 70 വയസ്സായിരുന്നു. ബുധനാഴ്‌ച ബെംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. വിനായക ആശുപത്രിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.
Hombale Films confirmed Krishna Rao demise news: നടന്‍റെ വിയോഗത്തില്‍ താരങ്ങള്‍ അടക്കം നിരവധി പേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തി. കെജിഎഫ് പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് നടന്‍റെ വിയോഗ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. കൃഷ്‌ണയുടെ ചിത്രം സഹിതം അനുശോചന കുറിപ്പ് ട്വീറ്റ് ചെയ്യുകയായിരുന്നു. ഹോംബാലെയുടെ ട്വീറ്റിന് പിന്നാലെ നിരവധി പേര്‍ നടന് നിത്യശാന്തി നേര്‍ന്ന് രംഗത്തെത്തി.
Krishna Rao viral dialogue in KGF: യഷ് നായകനായെത്തിയ കെജിഎഫില്‍ അന്ധനായ വൃദ്ധന്‍റെ വേഷത്തിലൂടെയാണ് കൃഷ്‌ണ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. 'ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉപദേശം നല്‍കട്ടെ, അവന്‍റെ വഴിയില്‍ നില്‍ക്കാന്‍ പോകരുത് സര്‍'-എന്ന ഡയലോഗിലൂടെയാണ് കൃഷ്‌ണ ജനശ്രദ്ധ നേടിയത്.
Krishna Rao filmography: കെജിഎഫിന്‍റെ ആദ്യ ഭാഗം 2018ല്‍ റിലീസായ ശേഷം മുപ്പതിലധികം സിനിമകളില്‍ കൃഷ്‌ണ അഭിനയിച്ചു. നിരവധി കന്നഡ സിനിമകളില്‍ അദ്ദേഹം ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്‌തു. ഏതാനും വര്‍ഷങ്ങള്‍ അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ ആയും പ്രവര്‍ത്തിച്ചു. അന്തരിച്ച നടന്‍ ശങ്കര്‍ നാഗിന്‍റെ അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ കൂടിയായിരുന്നു കൃഷ്‌ണ.
Krishna Rao upcoming movie: യഥാര്‍ഥ സംഭവ കഥയെ ആസ്‌പദമാക്കി ഒരുക്കിയ നാനോ നാരായണപ്പയാണ് കൃഷ്‌ണയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. സിനിമയില്‍ പ്രധാന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. സ്‌റ്റൈലിഷ് ലുക്കിലാണ് നാനോ നാരായണപ്പയില്‍ കൃഷ്‌ണ പ്രത്യക്ഷപ്പെടുക. തന്‍റെ പുതിയ ഗെറ്റപ്പ് ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തുനില്‍ക്കാതെ കൃഷ്‌ണ യാത്രയായി.