കേരളം

kerala

ETV Bharat / entertainment

കെജിഎഫ്‌ താരത്തിന് വാഹനാപകടം; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - BS Avinash note about his car accident

KGF actor meets with a road accident: ബെംഗളൂരുവില്‍ വച്ചാണ് അവിനാഷ്‌ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടയ്‌നറുമായി കൂട്ടിയിടിച്ചത്‌.

BS Avinash meets with a car accident  KGF actor BS Avinash  കെജിഎഫ്‌ താരത്തിന് വാഹനാപകടം  രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്  KGF actor meets with a road accident  BS Avinash note about his car accident  BS Avinash in KGF
കെജിഎഫ്‌ താരത്തിന് വാഹനാപകടം; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

By

Published : Jul 1, 2022, 10:45 AM IST

BS Avinash meets with a car accident: പ്രശസ്‌ത കന്നഡ ചലച്ചിത്ര താരം ബിഎസ്‌ അവിനാഷ് വാഹനാപകടത്തില്‍ നിന്നും അത്‌ഭുതകരമായി രക്ഷപ്പെട്ടു. തലനാരിഴയ്‌ക്കാണ് താരം രക്ഷപ്പെട്ടത്‌. ബംഗളൂരുവില്‍ വച്ചാണ് അവിനാഷ്‌ സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ്‌ ബെന്‍സ്‌ കാര്‍ കണ്ടയ്‌നറുമായി കൂട്ടിയിടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍പെട്ട കാറില്‍ നിന്നും പ്രഭാത നടത്തത്തിന് വന്നവരാണ് അവിനാഷിനെ പുറത്തെത്തിച്ചത്‌. ട്രക്ക് ഡ്രൈവറെ കുബ്ബന്‍ പാര്‍ക്ക് പൊലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌.

താന്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട വിവരം താരം തന്നെയാണ് അറിയിച്ചത്‌. ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് നടന്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്. അപകടത്തില്‍ നിന്നും താന്‍ അത്‌ഭുതകരമായി രക്ഷപ്പെട്ടെന്നും പരിക്കുകളൊന്നും പറ്റിയില്ലെന്നും നടന്‍ കുറിച്ചു. തന്‍റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു ആ അപകടമെന്നാണ് അവിനാഷ്‌ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്‌.

BS Avinash note about his car accident: 'കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ എന്‍റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്നൊരു സംഭവം ഉണ്ടായി. ചെറിയ സമയം കൊണ്ടാണ് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ആ അപകടം നടക്കുന്നത്‌. ജിമ്മിലേക്ക് കാര്‍ ഓടിച്ച്‌ പോകുകയായിരുന്നു. അനില്‍ കുംബ്ലെ സര്‍ക്കിളില്‍ വച്ചാണ് ഒരു കണ്ടെയ്‌നര്‍ ചുവന്ന സിഗ്നല്‍ താണ്ടി എന്‍റെ കാറില്‍ ഇടിക്കുന്നത്‌. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ ബോണറ്റ് തകര്‍ന്നു. ദൈവത്തിനും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും ഒരുപാട് നന്ദി, കാരണം കാറിന് ഉണ്ടായ തകരാര്‍ അല്ലാതെ മറ്റൊരു പരിക്കും എനിക്ക് ഉണ്ടായില്ല. ഈ പ്രതിസന്ധിയില്‍ ഒപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കും ആര്‍.ടി.ഓയ്‌ക്കും നന്ദി.' -അവിനാഷ്‌ കുറിച്ചു.

BS Avinash in KGF: യഷ്‌ നായകനായ 'കെജിഎഫ്‌', 'കെജിഎഫ്‌ ചാപ്‌റ്റര്‍ 2' എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷമായിരുന്നു അവിനാഷിന്. ആന്‍ഡ്രൂ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്‌.

Also Read: അന്ന് തിയേറ്ററുകളില്‍ രോമാഞ്ചം.. ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ABOUT THE AUTHOR

...view details