KGF 2 three days collection: ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് ഇടംപിടിക്കാനുള്ള കുതിപ്പിലാണ് യാഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം 'കെജിഎഫ് 2'. അഞ്ച് ഭാഷാ പതിപ്പുകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ആദ്യ രണ്ട് ദിനത്തെ ആഗോള ഗ്രോസ് കലക്ഷന്‍ 240 കോടി രൂപയാണ്. ഇപ്പോഴിതാ മൂന്നാം ദിനം ചിത്രം 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
KGF 2 breaks records: ചരിത്ര നേട്ടത്തിലേക്കാണ് 'കെജിഎഫി'ന്‍റെ ഈ കുതിപ്പ്. ഈ കുതിപ്പ് തുടര്‍ന്നാല്‍ ഒരാഴ്‌ച കൊണ്ട് തന്നെ ചിത്രം 500 കോടി കടക്കുമെന്നാണ് സിനിമാ നിരൂപകരുടെ നിഗമനം. ഇതിനോടകം തന്നെ 143 കോടി രൂപ കെജിഎഫിന്‍റെ ഹിന്ദി പതിപ്പ് നേടി.