KGF 2 song: റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് യഷിന്‍റെ 'കെജിഎഫ് 2'. പാട്ടുകള്‍ കൊണ്ടും ഡയലോഗുകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രം വീണ്ടും വാര്‍ത്താതലക്കെട്ടുകളില്‍ നിറയുകയാണ്. സിനിമയിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍.
Sulthana song: ചിത്രത്തിലെ 'സുല്‍ത്താന്‍' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. റിലീസ് ചെയ്‌ത് നിമിഷ നേരം കൊണ്ട് 'സുല്‍ത്താനെ' ആരാധകര്‍ ഏറ്റെടുത്തു. തിയേറ്ററുകളില്‍ രോമാഞ്ചം സൃഷ്‌ടിച്ച ഗാനമാണ് സുല്‍ത്താന്‍ എന്നാണ് ആരാധകരുടെ അഭിപ്രായം.
KGF 2 box office collection: കന്നഡ സിനിമ മേഖലയുടെ തലവര മാറ്റിവരച്ച ചിത്രം കൂടിയായിരുന്നു 'കെജിഎഫ്'. ബോക്‌സ്‌ഓഫീസില്‍ മികച്ച വിജയം നേടി ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പുതിയൊരു ചരിത്രവും 'കെജിഎഫ്' കുറിച്ചു. 1200 കോടി ക്ലബ്ബിലും 'കെജിഎഫ്' ഇടംപിടിച്ചു. ആമിര്‍ ഖാന്‍റെ 'ദംഗല്‍', എസ്.എസ് രാജമൗലിയുടെ 'ബാഹുബലി: ദി കണ്‍ക്ലൂഷന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമാണ് 'കെജിഎഫ് 2'.
KGF 2 now available to rent: 'കെജിഎഫ് 2' ഇപ്പോള്‍ ഒടിടിയിലും ലഭ്യമാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം ഒടിടി റിലീസിനെത്തിയത്. പക്ഷേ ഒരു നിബന്ധന മാത്രം. സൗജന്യമായല്ല ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാവുക. 199 രൂപ വാടകയ്‌ക്കാണ് 'കെജിഎഫ് 2' പ്രൈമില്‍ കാണാനാവുക. ആമസോണ്‍ പ്രൈം വരിക്കാര്‍ക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവര്‍ക്കും ചിത്രം വാടകയ്‌ക്ക് കാണാം.
KGF 2 in Amazon prime: കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം ആമസോണില്‍ കാണാം. സിനിമയുടെ എച്ച്‌ഡി പതിപ്പുകളാണ് ലഭ്യമാവുക. സിനിമകള്‍ വാടകയ്‌ക്ക് എടുക്കുന്നവര്‍ക്ക് ചിത്രം 30 ദിവസത്തേയ്‌ക്കാണ് കാണാന്‍ അവസരമുണ്ടാവുക. വാടകയ്‌ക്ക് എടുക്കുന്ന തീയതി മുതല്‍ പ്രൈമില്‍ ആ സിനിമ കാണാം.