KGF Chapter 2 in news: റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും 'കെജിഎഫ് 2' വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മികച്ച പ്രതികരണമാണ് ഇപ്പോഴും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഡയലോഗുകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രം ഇപ്പോഴും വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്.
KGF 2 in amazon prime: 'കെജിഎഫു'മായി ബന്ധപ്പെട്ട് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇനി മുതല്‍ 'കെജിഎഫ് 2' പ്രത്യേകം പണമടയ്ക്കാതെ ഒടിടി പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. ജൂണ്‍ 3 മുതല്‍ പ്രൈം വരിക്കാര്‍ക്ക് ചിത്രം സൗജന്യമായി ആസ്വദിക്കാം. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ അഞ്ച് ഭാഷകളിലായാണ് 'കെജിഎഫ് 2' ആമസോണ്‍ പ്രൈമില്‍ ലഭ്യമാവുക.
KGF 2 for rent on OTT: നേരത്തെ തന്നെ ആമസോണ്‍ പ്രൈമില്‍ 'കെജിഎഫ് 2' എത്തിയിരുന്നു. മെയ് 16ന് പ്രൈമിലെത്തിയ 'കെജിഎഫ് 2' പ്രത്യേകം പണമടച്ച് കാണാന്‍ ആയിരുന്നു ഇതുവരെ അവസരം ഉണ്ടായിരുന്നത്. ഓണ്‍ലൈന്‍ ഡിജിറ്റല്‍ റിലീസിനായി കാത്തിരുന്നവര്‍ക്ക് നേരത്തെ തന്നെ കാണാനുള്ള അവസരമാണ് ഇത്തരത്തില്‍ പ്രൈം ഒരുക്കിയത്. 199 രൂപയ്‌ക്ക് പ്രൈം വരിക്കാര്‍ക്കും അല്ലാത്തവര്‍ക്കുമായി ചിത്രം വാടകയ്‌ക്ക് ലഭ്യമാകും. സിനിമകള്‍ വാടകയ്‌ക്ക് എടുക്കുന്നവര്‍ക്ക് ചിത്രം 30 ദിവസത്തേയ്‌ക്ക് കാണാനാണ് അവസരം ഉണ്ടായിരുന്നത്. എന്നാല്‍ ഇനി മുതല്‍ വാടക കൂടാതെ ചിത്രം കാണാനുള്ള അവസരമാണ് ആമസോണ്‍ പ്രൈം ഒരുക്കിയിരിക്കുന്നത്.
KGF 2 box office collection: കന്നട സിനിമ മേഖലയുടെ തലവര മാറ്റിവരച്ച ചിത്രം കൂടിയായിരുന്നു 'കെജിഎഫ്'. ബോക്‌സ്‌ഓഫീസില്‍ മികച്ച വിജയം നേടി ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പുതിയൊരു ചരിത്രവും 'കെജിഎഫ്' കുറിച്ചു. 1200 കോടി ക്ലബ്ബിലും 'കെജിഎഫ്' ഇടംപിടിച്ചിരുന്നു. ആമിര്‍ ഖാന്‍റെ 'ദംഗല്‍', എസ്.എസ് രാജമൗലിയുടെ 'ബാഹുബലി: ദി കണ്‍ക്ലൂഷന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമാണ് 'കെജിഎഫ് 2'.