KGF 2 Monster song: ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ സമീപകാല റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് തിയേറ്ററുകളില്‍ മുന്നേറുകയാണ് യാഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം 'കെജിഎഫ് 2'. ചിത്രത്തിലെ മോണ്‍സ്‌റ്റര്‍ ഗാനം പുറത്തിറങ്ങി. 'ദ് മോണ്‍സ്‌റ്റര്‍ സോംഗ്' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. യാഷിന്‍റെ കഥാപാത്രത്തിന്‍റെ സ്‌റ്റില്ലുകളും ഡയലോഗുകളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വണ്‍ ആന്‍റ് ഒണ്‍ലി റോക്കി ഭായ് എന്നാണ് ഗാനത്തിന് താഴെ ആരാധകര്‍ കമന്‍റ് ചെയ്‌തിരിക്കുന്നത്.
KGF 2 first day collection: ചരിത്ര നേട്ടമാണ് ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നു മാത്രം ആദ്യ ദിനം 134.5 കോടി കലക്ഷനാണ് ചിത്രം നേടിയത്. പൃഥ്വിരാജാണ് 'കെജിഎഫ് 2' കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. ആദ്യദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതും പൃഥ്വിരാജാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഉള്‍പ്പടെയുള്ള ഭാഷകളിലെല്ലാം ചിത്രം കണ്ടിറങ്ങിയവര്‍ക്ക് 'കെജിഎഫ് 2' ഇഷ്‌ടമായി.
KGF 2 cast and crew: യാഷ് നായകനായ പീരീഡ് ഡ്രാമ ഗ്യാങ്‌സ്‌റ്റര്‍ ചിത്രമാണ് 'കെജിഎഫ് 2'. ചിത്രത്തില്‍ സഞ്ജയ് ദത്താണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാളവിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‌സ്, ശരണ്‍, ടിഎസ് നാഗഭരണ, അവിനാശ്, സക്കി ലക്ഷ്‌മണ്‍, വസിഷ്‌ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗ്ലൂര്‍, തരക്, വിനയ് ബിഡപ്പ, അശോക് ശര്‍മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരന്നു.
Also Read: പല ഭാവങ്ങളില്‍ വിക്രം; കോബ്രയിലെ അധീര ട്രെന്‍ഡിംഗില്‍