KGF 2 box office collection: ഇന്ത്യന്‍ ബോക്‌സ്‌ഓഫിസിനെ പിടിച്ചുലച്ച് കെജിഎഫ്. ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും മാത്രം 134.5 കോടി കലക്ഷനാണ് 'കെജിഎഫ് 2' നേടിയിരിക്കുന്നത്.
KGF 2 first day gross collection: 'കെജിഎഫ് 2' കേരളത്തില്‍ വിതരണത്തിനെടുത്ത പൃഥ്വിരാജാണ് കലക്ഷന്‍ വിവരം പുറത്തുവിട്ടിരിക്കുന്നത്. കന്നഡ സിനിമ ചരിത്രത്തില്‍ ഇത്തരത്തിലൊരു കുതിപ്പ് ഇതാദ്യമായാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഉള്‍പ്പെടെയുള്ള എല്ലാ ഭാഷയിലും സിനിമ കണ്ടിറങ്ങിയവര്‍ക്ക് 'കെജിഎഫ് 2' നെ കുറിച്ച് പറയാന്‍ പോസിറ്റീവ് കമന്‍റുകള്‍ മാത്രം.
KGF record opening: കേരളം ഉള്‍പ്പെടെ പല മാര്‍ക്കറ്റുകളിലും ചിത്രം റെക്കോര്‍ഡ് ഓപ്പണിംഗാണ് നേടിയത്. കേരളത്തില്‍ ഒരു സിനിമ നേടുന്ന എക്കാലത്തെയും വലിയ ഗ്രോസ് ആണ് 'കെജിഎഫ് 2' നേടിയത്. ഇതുവരെ ഈ സ്ഥാനത്ത് ഒന്നാമതുണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനെയാണ് ചിത്രം മറികടന്നത്. 7.48 കോടിയാണ് 'കെജിഎഫ് 2'ന്‍റെ കേരളത്തിലെ ആദ്യ ദിന ഗ്രോസ് കലക്ഷന്‍. 7.2 കോടി ആയിരുന്നു കേരളത്തില്‍ ഒടിയന്‍റെ ആദ്യ ദിന ഗ്രോസ് കലക്ഷന്‍. വിജയുടെ ബീസ്‌റ്റിനെയും ചിത്രം മറികടന്നിരുന്നു. കേരളത്തില്‍ ആദ്യ ദിനത്തില്‍ 6.6 കോടി രൂപയാണ് ചിത്രം നേടിയത്.
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം കൂടിയാണ് 'കെജിഎഫ് 2'. റിലീസിങ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണങ്ങളാണ് 'കെജിഎഫ് 2'ന് ലഭിക്കുന്നത്. ആദ്യ ഭാഗത്തെക്കാള്‍ മികച്ചതാണ് രണ്ടാമത്തെ ഭാഗമെന്നാണ് പ്രേക്ഷകപ്രതികരണം.
Also Read: കെജിഎഫ് 3 വരും; കാത്തിരിപ്പില്‍ യഷ് ആരാധകര്‍