Kerala State Film Awards : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപനം നടത്തും. താര രാജാക്കന്‍മാരും താരപുത്രന്‍മാരും തമ്മില്‍ മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത.
മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ ചിത്രങ്ങള്‍ മാറ്റുരയ്ക്കുന്നുവെന്നത് ആരാധകരുടെ ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം മിന്നും പ്രകടനം കാഴ്‌ചവച്ച ഇന്ദ്രന്‍സ്, ഗുരു സോമസുന്ദരം, സുരാജ് വെഞ്ഞാറമൂട് എന്നിവരും മത്സരരംഗത്തുണ്ട്.
മമ്മൂട്ടിയുടെ 'വണ്‍', 'ദ പ്രീസ്‌റ്റ്', മോഹന്‍ലാലിന്‍റെ 'ദൃശ്യം 2', സുരേഷ് ഗോപിയുടെ 'കാവല്‍', പ്രണവ് മോഹന്‍ലാലിന്‍റെ 'ഹൃദയം', റോജിന്‍ തോമസിന്‍റെ 'ഹോം' തുടങ്ങി 142 സിനിമകളാണ് ഇത്തവണ മത്സരിക്കുന്നത്. ജയരാജ് സംവിധാനം ചെയ്‌ത അവള്‍, നിറയെ തത്തകളുള്ള മരം, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി, താര രാമാനുജന്‍റെ 'നിഷിദ്ധോ', സിദ്ധാര്‍ഥ ശിവയുടെ 'ആണ്', മനോജ് കാനയുടെ 'ഖെദ്ദ', 'അവനോവിലോന', ഡോ.ബിജുവിന്‍റെ 'ദ പോര്‍ട്രെയ്‌റ്റ്' എന്നിവയും മികച്ച ചിത്രത്തിനുള്ള മത്സരത്തിനുണ്ട്.