കേരളം

kerala

ETV Bharat / entertainment

കേരളം ഒറ്റക്കെട്ടായി അതീജീവിച്ച നൂറ്റാണ്ടിന്‍റെ പ്രളയം ബിഗ് സ്‌ക്രീനില്‍, ആകാംഷയുണര്‍ത്തി 2018 ടീസര്‍ - കേരളം

ജൂഡ് ആന്‍റണി ജോസഫ് ഒരുക്കുന്ന സിനിമ പ്രഖ്യാപന വേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് സിനിമയുടെ ടീസര്‍ പുറത്തുവന്നിരിക്കുന്നത്.

jude anthany joseph movie 2018 teaser  2018 teaser  jude anthany joseph movie  jude anthany joseph  kerala floods  kerala floods 2018  tovino thomas  asif ali  kunchacko boban  aparna balamurali  vineeth sreenivasan  2018 movie teaser  ജൂഡ് ആന്‍റണി ജോസഫ്  ടൊവിനോ തോമസ്  കുഞ്ചാക്കോ ബോബന്‍  ആസിഫ് അലി  വിനീത് ശ്രീനിവാസന്‍  അപര്‍ണ ബാലമുരളി  പ്രളയം  കേരളം  ടീസര്‍
നൂറ്റാണ്ടിന്‍റെ പ്രളയം ബിഗ് സ്‌ക്രീനില്‍

By

Published : Dec 12, 2022, 6:12 PM IST

കേരളം ഒറ്റക്കെട്ടായി പൊരുതി അതീജിവിച്ച നൂറ്റാണ്ടിന്‍റെ പ്രളയം ആസ്‌പദമാക്കിയുളള ജൂഡ് ആന്‍റണി ജോസഫ് സിനിമയുടെ ടീസര്‍ പുറത്ത്. 2018 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആകാംഷയുണര്‍ത്തുന്ന ടീസറാണ് റിലീസ് ചെയ്‌തിരിക്കുന്നത്. പ്രളയ സമയത്തുണ്ടായ നടുക്കുന്ന ദൃശ്യങ്ങളും ജനങ്ങള്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളുമെല്ലാം ടീസറില്‍ കാണിക്കുന്നുണ്ട്.

'എവരിവണ്‍ ഈസ് എ ഹീറോ' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, ലാല്‍, വിനീത് ശ്രീനിവാസന്‍, നരേന്‍, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, ശിവദ, തന്‍വി റാം ഉള്‍പ്പെടെ വമ്പന്‍ താരനിരയാണ് സിനിമയിലുളളത്. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിളളി, ആന്‍റോ ജോസഫ്, സികെ പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം. ചമന്‍ ചാക്കോ എഡിറ്റിങ് നിര്‍വഹിക്കുന്നു. ജൂഡ് ആന്‍റണി ജോസഫും അഖില്‍ പി ധര്‍മജനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ.

കന്നഡ സൂപ്പര്‍ഹിറ്റ് ചിത്രം 777 ചാര്‍ലിയിലൂടെ ശ്രദ്ധേയനായ നോബിന്‍ പോള്‍ ആണ് സംഗീതം. സൗണ്ട് ഡിസൈന്‍-വിഷ്‌ണു ഗോവിന്ദ്. അടുത്ത വര്‍ഷമാണ് സിനിമ തിയേറ്ററുകളിലെത്തുക.

മൂന്ന് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ചിത്രമാണ് ഇത്. തുടക്കത്തില്‍ 2403 ഫീറ്റ് എന്നായിരുന്നു പേര് നല്‍കിയിരുന്നത്. പിന്നീട് ഇത് മാറ്റി 2018 എന്നാക്കുകയായിരുന്നു.

ABOUT THE AUTHOR

...view details