Film critics award 2021: 45-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൃഷാന്ത് നിര്‍മിച്ച് സംവിധാനം ചെയ്‌ത 'ആവാസവ്യൂഹ'മാണ് മികച്ച സിനിമ. മികച്ച ചിത്രത്തിന്‍റെ സംവിധായകനുള്ള ബഹുമതി കൃഷാന്തിന് ലഭിക്കും. മാര്‍ട്ടിന്‍ പ്രകാട്ട് ആണ് മികച്ച സംവിധായന്‍.
Best actor in film critics award: ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായും, ദുര്‍ഗ കൃഷ്‌ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഉടല്‍ എന്ന സിനിമയില്‍ മികവുറ്റ അഭിനയം കാഴ്‌ചവച്ചതിനാണ് ദുര്‍ഗയ്‌ക്ക് പുരസ്‌കാരം.
മുതിര്‍ന്ന സംവിധായകന്‍ ജോഷിക്കാണ് സമഗ്ര സംഭാവനകള്‍ക്കുള്ള ചലച്ചിത്ര പുരസ്‌കാരം. സുരേഷ് ഗോപി, ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡിനും അര്‍ഹനായി. പ്രിയങ്ക നായര്‍ (ആമുഖം), ഭീമന്‍ രഘു (കാളച്ചേകോന്‍), വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ (രണ്ട്, റെഡ് റിവര്‍), കലാഭവന്‍ റഹ്മാന്‍ (രണ്ട്), ശ്രുതി രാമചന്ദ്രന്‍ (മധുരം), അനൂപ് ഖാലിദ് (സിക്‌സ് അവേഴ്‌സ്), രതീഷ് രവി (ധരണി) എന്നിവര്‍ക്ക് അഭിനയ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങളും ലഭിച്ചു.
ലേഖ ബി കുമാറിനാണ് (കോളജ് ക്യൂട്ടീസ്) ഗാന രചനയ്‌ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം. ഗായികയ്‌ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം പി.കെ മേദിനിക്ക് (തീ) ലഭിച്ചു. ഛായാഗ്രഹണ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ഉണ്ണി മടവൂറിനാണ്(ഹോളി വൂണ്ട്).
പുരസ്‌കാര ജേതാക്കള്‍
മികച്ച നടന്‍ - ദുല്‍ഖര്‍ സല്‍മാന്‍ (കുറുപ്പ്, സല്യൂട്ട്)
മികച്ച നടി - ദുര്‍ഗ കൃഷ്‌ണ (ഉടല്‍)
മികച്ച സഹനടന്‍ - ഉണ്ണി മുകുന്ദന്‍ (മേപ്പടിയാന്‍)
മികച്ച സഹനടി - മഞ്ജു പിള്ള (ഹോം)
മികച്ച തിരക്കഥ- ജീത്തു ജോസഫ് (ദൃശ്യം 2), ജോസ് കെ.മാനുവല്‍ (ഋ)
മികച്ച സംഗീത സംവിധാനം - ഹിഷാം അബ്‌ദുല്‍ വഹാബ് (ഹൃദയം, മധുരം)
മികച്ച ഗാനരചയിതാവ് - ജയകുമാര്‍ കെ.പവിത്രന്‍ (എന്‍റെ മഴ)
മികച്ച പിന്നണി ഗായകന്‍ -സൂരജ് സന്തോഷ് (ഗാനം- ഗഗനമേ; ചിത്രം -മധുരം)