കേരളം

kerala

ETV Bharat / entertainment

'നിങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു'; ഉലകനായകന് പിറന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി

Kamal Haasan birthday: കമല്‍ ഹാസന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും താരരാജാക്കന്‍മാരുടെയും പിറന്നാള്‍ ആശംസകള്‍. സമാനതകളില്ലാത്ത കലാകാരന്‍ എന്നാണ് മുഖ്യമന്ത്രി കമല്‍ ഹാസനെ വിശേഷിപ്പിച്ചിരിക്കുന്നത്.

Kerala CM Pinarayi Vijayan  Kerala CM  Pinarayi Vijayan  Pinarayi Vijayan birthday wishes to Kamal Haasan  Kamal Haasan  ഉലകനായകന് മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആശംസകള്‍  Kamal Haasan birthday  കമല്‍ ഹാസന്‌ പിറന്നാള്‍ ആശംസകള്‍  പിറന്നാള്‍ ആശംസകള്‍  പിറന്നാള്‍ ആശംസകള്‍  Mammootty wished Kamal Hasaan  Mohanlal birthday wishes to Kamal Haasan  Indian 2 first look  Indian 2  Mammootty
'നിങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു'; ഉലകനായകന് മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആശംസകള്‍

By

Published : Nov 7, 2022, 5:17 PM IST

Kamal Haasan birthday: അറുപത്തി എട്ടാം പിറന്നാള്‍ നിറവിലാണ് ഉലകനായകന്‍ കമല്‍ ഹാസന്‍. താരത്തിന്‍റെ ജന്മദിനം ആഘോഷിക്കുകയാണ് ഇന്ത്യന്‍ സിനിമ ലോകം. കേരള മുഖ്യമന്ത്രി പിണറായി വിജയനും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഞങ്ങളെ നിങ്ങള്‍ അത്ഭുതപ്പെടുത്തുകയാണെന്നാണ് മുഖ്യമന്ത്രി കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ ജന്മദിനാശംസ.

Pinarayi Vijayan birthday wishes to Kamal Haasan: 'പ്രിയ കമല്‍ ഹാസന് ജന്മദിനാശംസകള്‍. സമാനതകളില്ലാത്ത കലാകാരനായ നിങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ അചഞ്ചലമായ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ആയുരാരോഗ്യ സൗഖ്യത്തോടെ വര്‍ഷങ്ങളോളം സുഖമായിരിക്കട്ടെ', മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.

Mammootty wished Kamal Hasaan: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 'പ്രിയ കമല്‍ ഹാസന്‍, നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഒരു മികച്ച വര്‍ഷം ആകട്ടെ ഇത്. ആരോഗ്യവാനായിരിക്കുക. എന്നും അനുഗ്രഹിക്കപ്പെട്ടവന്‍', മമ്മൂട്ടി കുറിച്ചു.

Mohanlal birthday wishes to Kamal Haasan: മോഹന്‍ലാലും പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തി. 'ഇതിഹാസ താരത്തിന് ആശംസകള്‍ നേരുന്നു. എന്‍റെ പ്രിയ കമല്‍ ഹാസന്‍ സാറിന് ജന്മദിനാശംസകള്‍. തുടര്‍ന്നും പ്രചോദനം നല്‍കട്ടെ. ഇനിയും അനേകം വർഷങ്ങൾ ഞങ്ങളെ വിസ്‌മയിപ്പിക്കുക!', മോഹന്‍ലാല്‍ കുറിച്ചു.

Indian 2 first look: പിറന്നാള്‍ ദിനത്തില്‍ താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഇന്ത്യന്‍ 2'വിന്‍റെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയിലെ താരത്തിന്‍റെ ഫസ്‌റ്റ്‌ ലുക്കാണ് പുറത്തിറങ്ങിയത്. സേനാപതിയായാണ് താരം പോസ്‌റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Also Read:സേനാപതിയായി കമല്‍ ഹാസന്‍; പിറന്നാള്‍ സമ്മാനവുമായി ഇന്ത്യന്‍ 2 ടീ

ABOUT THE AUTHOR

...view details