Kerala Chalachitra academy reacts: വനിത ചലച്ചിത്ര മേളയില്‍ നിന്നും സംവിധായിക കുഞ്ഞില മാസിലാമണിയുടെ 'അസംഘടിതര്‍' എന്ന സിനിമ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. റിലീസ് ചെയ്‌ത സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പറഞ്ഞു. കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകള്‍ക്ക് അവസരം നല്‍കാനാണെന്നും അക്കാദമി വ്യക്തമാക്കി.
C Ajoy on Kunjila movie issue: 'പുതിയ സിനിമകളാണ് മലയാളം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതിന്‍റെ ഭാഗമായാണ് 'അസംഘടിതര്‍' എന്ന കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. വിധു വിന്‍സെന്‍റിന്‍റെ പ്രതിഷേധത്തെയും മാനിക്കുന്നു. കുഞ്ഞിലയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്', സി.അജോയ് പറഞ്ഞു.
Ranjith reacts on Kunjila issue: വിഷയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്‌ജിത്തും പ്രതികരിച്ചു. 'ഭൂഷണമായ കാര്യമല്ല ചലച്ചിത്ര മേളയില്‍ നടന്ന പ്രതിഷേധം. ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും' രഞ്ജിത്ത് വ്യക്തമാക്കി.
Kunjila Mascillamani movie: ജിയോ ബേബി ഒരുക്കിയ 'ഫ്രീഡം ഫൈറ്റ്' എന്ന ആന്തോളജി സിനിമയിലെ അഞ്ച് ചിത്രങ്ങളിലൊന്നാണ് 'അസംഘടിതര്‍'. തന്‍റെ സിനിമ ഒഴിവാക്കിയതിന് എതിരെ കുഞ്ഞില മസിലാമണി വനിത ചലച്ചിത്ര മേളയില്‍ പ്രതിഷേധിച്ചിരുന്നു. മേളയുടെ ഉദ്‌ഘാടനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് വേദിയില്‍ കയറി ഇരുന്ന് പ്രതിഷേധിച്ച കുഞ്ഞിലയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രംഗത്തെത്തി.